യുഎപിഎ ചുമത്തിയത് റദ്ദാക്കണം'; ന്യൂസ് ക്ലിക്ക് കേസിൽ ഡൽഹി പൊലീസിന് സുപ്രീംകോടതി നോട്ടീസ്

20/10/23

ന്യൂസ് ക്ലിക്ക് പോർട്ടലിനെതിരായ കേസിൽ ഡൽഹി പൊലീസിന് സുപ്രീംകോടതി നോട്ടീസ്. യുഎപിഎ ചുമത്തിയ എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ന്യൂസ് ക്ലിക്ക് ചീഫ് എഡിറ്റർ പ്രബീർ പുർകായസ്ത, എച്ച് ആർ മേധാവി അമിത് ചക്രബർത്തി എന്നിവർ നൽകിയ ഹർജിയിലാണ് കോടതി നടപടി. ഹർജിയിൽ മൂന്നാഴ്ചയ്ക്കകം മറുപടി നൽകണമെന്ന് കോടതി ഡൽഹി പൊലീസിനോട് ആവശ്യപ്പെട്ടു. ജസ്റ്റിസുമാരായ ബി ആർ ഗവായ്, പ്രശാന്ത് കുമാർ മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേസ് ഈ മാസം 30 ന് വീണ്ടും പരിഗണിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.ചൈന അനുകൂല പ്രചാരണത്തിന് ന്യൂസ് ക്ലിക് പോർട്ടൽ പണം കൈപ്പറ്റിയെന്ന ആരോപണത്തെ തുടർന്നാണ് ന്യൂസിക്ക് സ്ഥാപകനും ചീഫ് എഡിറ്ററുമായ പ്രബീർ പുർകയസ്തക്കും എച്ച് ആർ മേധാവി അമിത് ചക്രവർത്തിക്കുമെതിരെ യുഎപിഎ പ്രകാരം കേസെടുത്തത്. ഒക്ടോബർ 3 നാണ് പുർകയസ്തയെയും ചക്രവർത്തിയെയും ഡൽഹി പൊലീസിന്റെ പ്രത്യേക സെൽ അറസ്റ്റ് ചെയ്തത്.

Latest Articles
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu