
യൂറോപ്പിലെ ഏറെ പ്രധാനപ്പെട്ട ഒരു ട്രാന്‍സ്‌പോര്‍ട്ട് ഹബ്ബ് ഒന്നുമല്ല ഈ കൊച്ചു വിമാനത്താവളം. എന്നിട്ടും, അറിയപ്പെടുന്ന പല പ്രമുഖ ട്രാന്‍സ്‌പോര്‍ട്ട് ഹബ്ബുകളേയും പിന്നിലാക്കികൊണ്ടാണ് ന്യുകാസില്‍ അന്താരാഷ്ട്ര വിമാനത്താവളം എയര്‍പോര്‍ട്ട് ഓഫ് ദി ഇയര്‍ ബഹുമതി കരസ്ഥമാക്കിയിരിക്കുന്നത്. തുര്‍ക്കിയിലെ റൂട്ട്‌സ് വേള്‍ഡ് കോണ്‍ഫറന്‍സാണ് ഈ ബഹുമതിക്കായി ന്യു കാസില്‍ വിമാനത്താവളത്തെ തിരഞ്ഞെടുത്തത്. വിവിധ വിഭാഗങ്ങളിലുള്ള അവാര്‍ഡുകളില്‍ പരാമര്‍ശിക്കപ്പെട്ട ഒരേയൊരു ബ്രിട്ടീഷ് വിമാനത്താവളവും ഇതു തന്നെയാണ്.വളരെയേറെ പ്രധാനപ്പെട്ട റൂട്ട്‌സ് വേള്‍ഡ് കോണ്‍ഫറന്‍സിന്റെ പുരസ്‌കാരം ലഭിച്ചതില്‍ ഏറെ അഭിമാനമുണ്ടെന്ന് ഏവിയേഷന്‍ ഡെവലപ്‌മെന്റ് ഡയറക്ടര്‍ ലിയോണ്‍ മെക് ക്വയ്ദ് പറഞ്ഞു. തങ്ങളെ ഇതിനായി നാമനിര്‍ദ്ദേശം ചെയ്ത എല്ലാ എയര്‍ലൈന്‍ പങ്കാളികളോടും അദ്ദേഹം നന്ദി രേഖപ്പെടുത്തുകയും ചെയ്തു. തങ്ങളുടെ ജീവനക്കാരുടെ അര്‍പ്പണബോധത്തോടെയും ആത്മാര്‍ത്ഥതയോടെയും ഉള്ള പരിശ്രമങ്ങള്‍ക്കുള്ള അംഗീകാരമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
















© Copyright 2025. All Rights Reserved