റിപ്പോ നിരക്കിൽ മാറ്റമില്ലാതെ റിസർവ് ബാങ്ക് പണനയ പ്രഖ്യാപനം; വളർച്ചാ നിരക്ക് 6.7 ശതമാനമായി ഉയർത്തുമെന്ന് ഗവർണർ

07/08/26

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ പണനയ പ്രഖ്യാപനം ഇന്ന് പുറത്തുവന്നു. രാജ്യത്തെ സാമ്പത്തിക വിപണി ഏറെ ആകാംക്ഷയോടെ കാത്തിരുന്ന പ്രഖ്യാപനത്തിൽ റിപ്പോ നിരക്കിൽ മാറ്റം വരുത്തിയില്ല. നിരക്കുകൾ 5.25 ശതമാനത്തിൽ തന്നെ തുടരാൻ മോണിറ്ററി പോളിസി കമ്മിറ്റി  ഐകകണ്ഠ്യേന തീരുമാനിച്ചു. ആറംഗ സമിതിയുടെ യോഗത്തിലാണ് ഈ നിർണ്ണായക തീരുമാനമെടുത്തത്. അതേസമയം, സ്റ്റാൻഡിംഗ് ഡെപ്പോസിറ്റ് ഫെസിലിറ്റി  നിരക്ക് 5.00 ശതമാനമായി തുടരും. മാർജിനൽ സ്റ്റാൻഡിംഗ് ഫെസിലിറ്റി , ബാങ്ക് നിരക്ക് എന്നിവ 5.50 ശതമാനത്തിലും നിലനിർത്തിയിട്ടുണ്ട്. സാമ്പത്തിക വളർച്ചാ സൂചികകളിൽ റിസർവ് ബാങ്ക് വലിയ ശുഭാപ്തിവിശ്വാസമാണ് പ്രകടിപ്പിച്ചത്. 2026-27 സാമ്പത്തിക വർഷത്തെ ജി.ഡി.പി വളർച്ചാ നിരക്ക്  6.7 ശതമാനമായി ഉയർത്തുമെന്ന് ആർ.ബി.ഐ ഗവർണർ വ്യക്തമാക്കി. മുൻപ് ഇത് 6.6 ശതമാനമാകുമെന്നായിരുന്നു പ്രവചിച്ചിരുന്നത്. പണപ്പെരുപ്പ നിരക്ക് നിയന്ത്രിക്കുന്നതിലും കാര്യമായ പുരോഗതി ഉണ്ടായിട്ടുണ്ട്. നടപ്പ് സാമ്പത്തിക വർഷത്തെ റീട്ടെയിൽ പണപ്പെരുപ്പ അനുമാനം 5 ശതമാനമായി കുറച്ചു. മുൻ പ്രവചനത്തിൽ ഇത് 5.1 ശതമാനമായിരുന്നു എന്നത് ശ്രദ്ധേയമാണ്. അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കുകൾക്ക്  ഓൺ-ടാപ്പ് ലൈസൻസിംഗിനായുള്ള പുതിയ കരട് മാർഗ്ഗരേഖകളും ആർ.ബി.ഐ പുറത്തിറക്കി. അർഹതയുള്ള സ്ഥാപനങ്ങൾക്ക് ഏത് സമയത്തും ബാങ്കിംഗ് ലൈസൻസിനായി അപേക്ഷിക്കാൻ ഇതിലൂടെ സാധിക്കും. രാജ്യത്തെ സാമ്പത്തിക സ്ഥിരത ഉറപ്പാക്കാനാണ് തങ്ങൾ പ്രാധാന്യം നൽകുന്നതെന്ന് റിസർവ് ബാങ്ക് പ്രതിനിധികൾ വ്യക്തമാക്കി.

Latest Articles
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu