
പതിനൊന്ന് വര്ഷം മുമ്പ് കാണാതായ ആളുടെ മൃതദേഹം ആളൊഴിഞ്ഞ പബ്ബിലെ ഫ്രീസറിനുള്ളില് കണ്ടെത്തിയ സംഭവത്തില് പ്രതിയെ പിടികൂടുന്നതിന് പൊതുജനങ്ങളുടെ സഹായം തേടി ലണ്ടന് പൊലീസ്. രണ്ട് വര്ഷം മുമ്പ് ഒക്ടോബറില് വൈന് ബാറായിരുന്ന ഒരു കെട്ടിടത്തിന്റെ ബേസ്മെന്റില് നിന്നാണ് റോയ് ബിഗിന്റെ മൃതദേഹം കണ്ടെത്തിയതെന്ന് മെട്രോപൊളിറ്റന് പൊലീസ് അറിയിച്ചു. പരിസരത്ത് പണിയെടുക്കുന്ന ബില്ഡര്മാരാണ് മൃതദേഹം കണ്ടത്. മരിച്ചയാളെ ഡെന്റല് രേഖകളിലൂടെയാണ് തിരിച്ചറിഞ്ഞതെന്നും പൊലീസ് വ്യക്തമാക്കി.
ബിഗ് മരിക്കുമ്പോൾ 70 വയസായിരുന്നുവെന്നാണ് മെട്രോപൊളിറ്റന് പൊലീസ് അനുമാനം. പോസ്റ്റ്മോര്ട്ടം പരിശോധനയിലും മരണകാരണം വ്യക്തമല്ല. സംഭവം കൊലപാതകമാണെന്ന നിഗമനത്തില് പ്രതിയെ കണ്ടെത്തുന്നതിനുള്ള ശ്രമം തുടരുകയാണ് പൊലീസ്.
റോയ് ബിഗിന്റെ മൃതദേഹം കണ്ടെത്തിയിട്ട് രണ്ട് വര്ഷത്തിലേറെയായി. ഞങ്ങളുടെ അന്വേഷണവും മുമ്പ് വന്ന മാധ്യമ വാര്ത്തകളും ഇയാളുടെ ജീവിതത്തെക്കുറിച്ച് മനസിലാക്കാന് സഹായിച്ചിട്ടുണ്ട്. എങ്കിലും റോയ് ബിഗിന്റെ മരണത്തിന് ആരാണ് ഉത്തരവാദിയെന്ന് തിരിച്ചറിയാന് ഞങ്ങള്ക്ക് നിങ്ങളുടെ സഹായം ആവശ്യമാണ്. -പോലീസ് പറയുന്നു.
2012 ഫെബ്രുവരിയിലാണ് ബിഗിനെ കാണാതായതെന്ന് അധികൃതര് പറഞ്ഞു. 2012-നും 2021-നും ഇടയിൽ ബിഗ് എവിടെയായിരുന്നുവെന്നത് ദുരൂഹമാണ് . ബിഗിന്റെ കൊലപാതകത്തിന് ഉത്തരവാദികളായ ആരുടെയെങ്കിലും അറസ്റ്റിലേക്കും പ്രോസിക്യൂഷനിലേക്കും നയിക്കുന്ന വിവരങ്ങള്ക്ക് 20,000 പൗണ്ട് അല്ലെങ്കിൽ 24,000 ഡോളറിൽ കൂടുതൽ പാരിതോഷികം ഉദ്യോഗസ്ഥര് വാഗ്ദാനം ചെയ്തിരിക്കുന്നത് .
















© Copyright 2025. All Rights Reserved