
മോഹൻജി ഫൗണ്ടേഷനുമായി ചേർന്ന് ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ ശ്രീ ഗുരുവായൂരപ്പ ക്ഷേത്രത്തിൻ്റെ നിർമ്മാണത്തിനാവശ്യമായ ധനശേഖരണത്തിൻറെ തുടക്കവും ബ്രോഷർ പ്രകാശനവും സെപ്റ്റംബർ 17 ന് നടന്നു . Marriott Heathrow Windsor, Langley യിൽ വൈകിട്ട് 3:30 മുതൽ ആരംഭിച്ച ചടങ്ങിൽ ബ്രഹ്മശ്രീ മോഹൻജി ബ്രോഷർ പ്രകാശനം ചെയ്തു. ക്ഷണിക്കപ്പെട്ട അതിഥികളായി പ്രമുഖ സാംസ്കാരിക സാമൂഹിക വ്യക്തിത്വങ്ങൾ പങ്കെടുത്തു. ശ്രീ ഗുരുവായൂരപ്പൻ്റെ നാമമന്ത്രങ്ങളാൽ മുഖരിതമായ സമൂഹ നാമജപത്തോടെയാണ് ബ്രോഷർ പ്രകാശനം നടന്നത്.
സെപ്റ്റംബർ 5 ന് ഗുരുവായൂർ ക്ഷേത്ര നടയിൽ നടന്ന ലളിതമായ ചടങ്ങിൽ ലണ്ടൻ ഗുരുവായൂരപ്പ ക്ഷേത്ര നിർമാണത്തിന്റെ ബ്രോഷർ ഗുരുവായൂർ ക്ഷേത്ര തന്ത്രി ബ്രഹ്മശ്രീ ഡോ. ദിനേശൻ നമ്പൂതിരിപ്പാട് പ്രകാശനം ചെയ്തിരുന്നു.
ലണ്ടനിൽ ഗുരുവായൂരിലെ ക്ഷേത്ര മാതൃകയിലാണ് ഗുരുവായൂരപ്പ ക്ഷേത്രം പണികഴിക്കുവാൻ ഒരുങ്ങുന്നത്. ക്ഷേത്ര സാക്ഷാത്കാരത്തിനായി എല്ലാ ഭക്തജനങ്ങളുടെയും അകമഴിഞ്ഞ സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നതായി ലണ്ടൻ ഹിന്ദു ഐക്യവേദി ഭാരവാഹികൾ അറിയിച്ചു.
NB: ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ ആഭിമിഖ്യത്തിൽ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 30 ന് വെസ്റ്റ് തോൺട്ടൻ കമ്മ്യൂണിറ്റി സെൻറ്ററിൽ അരങ്ങേറും. വൈകിട്ട് ആറുമണിയോട് കൂടി ആരംഭിക്കുന്ന ആഘോഷ പരിപാടികളിൽ മാവേലി എഴുന്നള്ളത്ത്, ഓണപ്പാട്ട്, അനുഗ്രഹീത കലാകാരി ഡോ. പ്രിയങ്കാ നായരുടെ നേതൃത്വത്തിൽ നൃത്ത ശിൽപ്പം, ഗാനാർച്ചന, LHA ടീമിൻ്റെ തിരുവാതിരകളി, സുപ്രസിദ്ധ വാദ്യകലാകാരൻ വിനോദ് നവധാരയും സംഘവും അവതരിപ്പിക്കുന്ന ലയവിന്യാസം, ദീപാരാധന, ഓണസദ്യ തുടങ്ങിയവയാണ് പ്രധാനപ്പെട്ട ഇനങ്ങൾ.
ആഘോഷപരിപാടികളിലേക്ക് എല്ലാ സഹൃദയരെയും ഭഗവത് നാമത്തിൽ സ്വാഗതം ചെയ്തുകൊള്ളുന്നതായി ലണ്ടൻ ഹിന്ദു ഐക്യവേദി അറിയിച്ചു.
















© Copyright 2025. All Rights Reserved