കോവിഡ് 19 വൈറസ് ബാധയെ തുടർന്നുനുള്ള ലോക്ക് ഡൌൺ മൂലം ആളുകൾ വീടുകളിൽ തന്നെ കഴിയുന്ന സാഹചര്യത്തിൽ വൈദ്യുതിനിരക്കിൽ കുത്തനെ വർധന. 30% വരെയാണ് വർധന.എല്ലാവരും വീട്ടിലുണ്ടായിരുന്നതിനാൽ വൈദ്യുതോപകരണങ്ങളുടെ ഉപയോഗം കൂടി.
അടച്ചിടൽ കാലത്ത് കൃത്യമായി മീറ്റർ റീഡിങ് നടക്കാഞ്ഞതിനാൽ വൈദ്യുതോപയോഗം ഉയർന്ന സ്ലാബിലേക്കു കയറി എന്നു തുടങ്ങിയ രണ്ട് കാരണങ്ങളാണ് വർദ്ധനവിന് പിന്നിൽ എന്ന് കണക്കാക്കപ്പെടുന്നു. ഇത്തരത്തിലുള്ള പരാതികൾ പരിഹരിക്കാമെന്ന് കെഎസ്ഇബി വ്യക്തമാക്കിയിട്ടുണ്ട്. സാധാരണയായി 30 ദിവസം, 60 ദിവസം എന്നിങ്ങനെയാണ് റീഡിങ് എടുക്കുന്നത്. അടച്ചിടൽ കാരണം ഏതാനും ദിവസംകൂടി കഴിഞ്ഞാണ് ഇത് എടുത്തത്. അപ്പോഴേക്കും ഉപയോഗം നിശ്ചിത യൂണിറ്റ് കഴിഞ്ഞ് ഉയർന്ന സ്ലാബിലേക്കു കയറുകയും നിരക്ക് വർധിക്കുകയും ചെയ്തതായി കണക്കാക്കപ്പെടുന്നു.ഇടയ്ക്ക് മീറ്റർ റീഡിങ് നടക്കാത്തതിനാൽ തൊട്ടുമുമ്പുള്ള മൂന്നുമാസത്തെ ഉപയോഗത്തിന്റെ ശരാശരിയാണ് കണക്കാക്കിയത്.
















© Copyright 2025. All Rights Reserved