ജില്ലകളിൽ ബസ്സുകൾ ഉൾപ്പെടെയുള്ള പൊതു ഗതാഗതം പുനരാരംഭിച്ചു. സ്വകാര്യ വാഹനങ്ങൾക്ക് മറ്റു ജില്ലകളിലേക്കുള്ള യാത്രകൾക്ക് നിയന്ത്രണങ്ങൾ ഉണ്ടായിരിക്കും.
സമീപ ജില്ലകളിലേക്കുള്ള യാത്രയ്ക്കു പൊലീസിന്റെ പാസ് വേണ്ട എങ്കിലും തിരിച്ചറിയൽ കാർഡ് നിർബന്ധം ആയും കയ്യിൽ കരുതിയിരിക്കണം. രാവിലെ 7 മണി മുതൽ രാത്രി 7 മണി വരെ ആയിരിക്കും യാത്രാസമയം. രാത്രി ഏഴിനും രാവിലെ ഏഴിനുമിടയിൽ മറ്റു ജില്ലകളിലേക്കു പോകുന്നവർ പൊലീസ് പാസ് വാങ്ങണമെന്നു ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു. ദൂരദേശങ്ങളിൽ നിന്നും വരുന്നവർക്ക് പരിഗണന ഉണ്ടായിരിക്കും. കോവിഡ് കാലത്തേക്കു മാത്രമായി ബസ് ചാർജ് 50% കൂട്ടി. വിദ്യാർഥികൾ ഉൾപ്പെടെ ഇളവു ലഭിക്കുന്ന വിഭാഗങ്ങളും അവരുടെ നിരക്കിന്റെ 50% അധികം നൽകണം.
© Copyright 2023. All Rights Reserved