വെള്ളിയാഴ്ച സിനിമാ ടിക്കറ്റുകൾക്ക് 99 രൂപ മാത്രം; ഓഫർ പ്രഖ്യാപിച്ച് മൾട്ടിപ്ലക്‌സ് അസോസിയേഷൻ 

16/10/23

 ദേശീയ ചലച്ചിത്രദിനം പ്രമാണിച്ച് ഒക്ടോബർ 13 വെള്ളിയാഴ്ച രാജ്യത്തുടനീളം സിനിമാ ടിക്കറ്റുകൾക്ക് 99 രൂപ മാത്രം. 4,000ലധികം സ്ക്രീനുകളിൽ ദേശീയ ചലച്ചിത്രദിനം പ്രമാണിച്ച് വെള്ളിയാഴ്ച കുറഞ്ഞ നിരക്കിൽ സിനിമ ആസ്വദിക്കാൻ അവസരം ഒരുക്കുമെന്ന് മൾട്ടിപ്ലക്സ് അസോസിയേഷൻ ഓഫ് ഇന്ത്യ കഴിഞ്ഞ മാസമാണ് പ്രഖ്യാപനം നടത്തിയത്.

'ഈ വർഷം ബോക്സ് ഓഫീസിൽ നിരവധി സിനിമകളാണ് അവിശ്വസനീയമായ വിജയം ആഘോഷിച്ചത്. ഈ വിജയത്തിന് സംഭാവന നൽകിയ എല്ലാ സിനിമാ പ്രേമികൾക്കും നന്ദി. ഈ പ്രത്യേക ദിവസത്തിൽ എല്ലാ പ്രായത്തിലുള്ള പ്രേക്ഷകരെയും സിനിമ ആസ്വദിക്കാനായി ഒരുമിച്ച് കൊണ്ടുവരാം'- അസോസിയേഷൻ എക്സിൽ കുറിച്ചു. ഭക്ഷണത്തിനും പാനീയങ്ങൾക്കും ആകർഷകമായ ഓഫറുകൾ ഉണ്ടാകുമെന്നും, കൂടുതൽ വിവരങ്ങൾക്ക് ഉപഭോക്താക്കൾ സിനിമാശാലകളുടെ വെബ്സൈറ്റുകളും സോഷ്യൽ മീഡിയ ഹാൻഡിലുകളും പരിശോധിക്കണമെന്നും മൾട്ടിപ്ലക്സ് അസോസിയേഷൻ ഓഫ് ഇന്ത്യ എക്സിൽ വ്യക്തമാക്കി.

Latest Articles
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu