ജിം, യോഗ, കാർഡിയോ—ഇന്ന് ഫിറ്റ്നസ് പലർക്കും ദിനചര്യയുടെ ഭാഗമാണ്. എന്നാൽ വർക്ക്ഔട്ടിന് ശേഷം ഉയരുന്ന സാധാരണ സംശയം: ഓരോ തവണയും തലമുടി കഴുകണോ?
വ്യായാമത്തിനിടെ വിയർക്കുന്നത് സ്വാഭാവികമാണ്. തലയോട്ടിയിൽ വിയർപ്പും എണ്ണമയവും അടിഞ്ഞുകൂടുന്നത് ചിലർക്കു അസ്വസ്ഥത ഉണ്ടാക്കാം. ചില സാഹചര്യങ്ങളിൽ ഇത് Seborrheic dermatitis, ഫംഗൽ അണുബാധകൾ, ചൊറിച്ചിൽ, മുടി കൊഴിയൽ തുടങ്ങിയ പ്രശ്നങ്ങൾക്ക് വഴിവയ്ക്കാം. എന്നാൽ അതുകൊണ്ട് ദിവസവും ഷാംപൂ ഉപയോഗിച്ച് തല കഴുകണം എന്നർത്ഥമില്ല.
വർക്ക്ഔട്ടിന് ശേഷം ഹെയർ വാഷ് ആവശ്യമാണോ എന്നത് പ്രധാനമായും മൂന്ന് ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു:
ഹൈ-ഇന്റൻസിറ്റി കാർഡിയോ, ക്രോസ്ഫിറ്റ് പോലുള്ള കഠിനമായ വ്യായാമങ്ങൾ ചെയ്യുമ്പോൾ വിയർപ്പ് കൂടുതലായിരിക്കും. ഇത്തരം ദിവസങ്ങളിൽ തല കഴുകുന്നത് നല്ലതാണ്. എന്നാൽ ലഘുവായ യോഗയോ സ്ട്രെച്ചിംഗോ ചെയ്താൽ, ഓരോ തവണയും ഷാംപൂ ആവശ്യമില്ല.
ചിലർ സ്വാഭാവികമായി ധാരാളം വിയർക്കുന്നവരാണ്. ഇത്തരക്കാരിൽ തലയോട്ടിയിൽ ഉപ്പ് അടിഞ്ഞുകൂടാൻ സാധ്യത കൂടുതലാണ്. ഇത് ചൊറിച്ചിലും അസ്വസ്ഥതയും ഉണ്ടാക്കാം.
✔️ കൂൾ എയർ ബ്ലോ ഡ്രൈ:
മുടി മറിച്ചിട്ട് തണുത്ത വായു ഉപയോഗിച്ച് ഡ്രൈ ചെയ്യുക. ഇത് വിയർപ്പ് വേഗത്തിൽ ഉണങ്ങാൻ സഹായിക്കും.
✔️ ഡ്രൈ ഷാംപൂ:
തലയോട്ടിയിലെ അമിത എണ്ണമയവും വിയർപ്പും നിയന്ത്രിക്കാൻ മികച്ച മാർഗമാണ്. ചെവിയുടെ മുകളിലും മുടിയുടെ മധ്യഭാഗത്തും ഉപയോഗിക്കുക.
✔️ സ്വറ്റ്-ഫ്രണ്ട്ലി ഹെയർ സ്റ്റൈൽ:
ബ്രെയിഡ്, ലോ ബൺ, പോണിറ്റെയിൽ എന്നിവ ഉപയോഗിക്കുന്നത് വിയർപ്പ് കുറയ്ക്കാൻ സഹായിക്കും.
✔️ സിൽക്ക് അല്ലെങ്കിൽ സാറ്റിൻ സ്ക്രഞ്ചി:
ഇവ വിയർപ്പ് ആഗിരണം ചെയ്യുകയും മുടി പൊട്ടുന്നത് കുറയ്ക്കുകയും ചെയ്യും.
✔️ വെറും വെള്ളത്തിൽ റിൻസ്:
ഷാംപൂ ഉപയോഗിക്കാതെ വെറും വെള്ളത്തിൽ തല കഴുകുന്നത് ചില ദിവസങ്ങളിൽ മതി.
ഓരോ വർക്ക്ഔട്ടിന് ശേഷവും തലമുടി കഴുകേണ്ടത് നിർബന്ധമല്ല. നിങ്ങളുടെ വിയർപ്പ് തോത്, മുടിയുടെ സ്വഭാവം, വ്യായാമത്തിന്റെ തീവ്രത എന്നിവ അനുസരിച്ച് തീരുമാനിക്കുക. അമിതമായി ഷാംപൂ ഉപയോഗിക്കുന്നത് തലയോട്ടിയിലെ സ്വാഭാവിക എണ്ണ നഷ്ടപ്പെടുത്താനും മുടി വരണ്ടതാക്കാനും ഇടയാക്കാം. ശരിയായ ബാലൻസ് പാലിക്കുകയാണ് ആരോഗ്യകരമായ തലമുടിയുടെ രഹസ്യം.
















© Copyright 2025. All Rights Reserved