സമീക്ഷ യു.കെ. ലിസ്ബൺ യൂണിറ്റ് ഒരുക്കുന്ന കോഫി ഫെസ്റ്റിവൽ ...

31/10/23

കഴിഞ്ഞ വർഷം ആഗസ്റ്റിൽ ലണ്ടൻ ഡറിയിലെ തടാകത്തിലുണ്ടായ അപകടത്തിൽ ജീവൻ പൊലിഞ്ഞ റൂവൻ സൈമൺന്റെ സ്മരണാർത്ഥം  നവംബർ ഒന്നിന് സമീക്ഷ യു കെ ലിസ്ബൺ യൂണിറ്റ് 'കോഫി  ഫെസ്റ്റിവൽ'

സംഘടിപ്പിക്കുന്നു.സുഹൃത്തിന്റെ ജീവൻ രക്ഷിക്കാൻ സ്വന്തം ജീവൻ നഷ്ടപ്പെടുത്തിയ റൂവന്റെ ധീരതക്കും, നിസ്വർത്ഥതക്കുമുള്ള ആദരവും , റൂവന് നൽകുന്ന സ്മരണാഞ്ജലിയുമായിരിക്കും ഈ 'കോഫി ഫെസ്റ്റിവൽ' ലിസ്ബൺ റാക്കറ്റ് ക്ലബ്ബിൽ നവമ്പർ ഒന്ന് ഉച്ചക്  രണ്ട് മണി മുതൽ ഏഴ് മണി വരെ നടക്കുന്ന പരിപാടിയിൽ വ്യത്യസ്ഥ രീതിയിൽ തയ്യാറാക്കിയ കോഫികളും, കേരളത്തിന്റെ വൈവിദ്ധ്യമാർന്ന പല ഹാരങ്ങളും അതിഥികൾക്കായി ഒരുക്കിയിരിക്കുന്നു.

റൂവന്റെ ഓർമ്മയക്കായി കേരളത്തിലെ ഒരു നിർധന കുടുംബത്തിന് വേണ്ടി ഒരുങ്ങുന്ന 'സ്നേഹഭവന' ത്തിന്റെ നിർമ്മാണ ഫണ്ടിലേക്കുള്ള സംഭാവനക സ്വീകരിക്കുക  എന്നതാണ് ഈ 'കോഫി ഫെസ്റ്റിവലി'ന്റെ മുഖ്യ ഉദ്ദേശം.

പരിപാടിയിൽ പങ്കെടുക്കുന്നവർക്ക്കോഫിയുടെ ചരിത്രം, വ്യത്യസ്ഥ രാജ്യങ്ങളിലെ കോഫിയുടെ സവിശേഷതകൾ, രുചിഭേദങ്ങൾ,

ചായ, കോഫി, ലലുഭക്ഷണങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ഓരോ രാജ്യത്തിന്റെയും സാംസ്കാരികപശ്ചാത്തലം.. എന്നിവയെല്ലാം ഈ പരിപാടിയിൽ ചർച്ചാ വിഷയങ്ങളാകും.കോഫി എന്ന പാനീയത്തെക്കുറിച്ചുളള ചർച്ച ഓരോ രാജ്യത്തിന്റെ ചരിത്രത്തിലേക്കും, സംസ്കാരത്തിലേക്കും വെളിച്ചം  വീശുന്ന ആശയസംവാദ വേദി കൂടിയായി മാറുമെന്ന്  സമീക്ഷ ലിസ്ബൺ യൂണിറ്റ്  ഭാരവാഹകൾ  പ്രത്യാശ പ്രകടിപ്പിച്ചു.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'സിദ്ധരാമുള്ള ഖാൻ' എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു കേസെടുത്തത്.

ജോ ബൈഡനെ നീക്കണമെന്ന് കമല ഹാരിസിനോട് അറ്റോർണി ജനറൽ; പൊതു ഇടപഴകലുകളിലും വിദേശ നേതാക്കളുമായുള്ള ആശയവിനിമയത്തിലും ബൈഡന്റെ വിവരമില്ലായ്മ പ്രകടമായ സന്ദർഭങ്ങളുണ്ടായിരുന്നെന്നും തന്റെ അഭ്യർത്ഥനയുടെ നിയമപരമായ അടിസ്ഥാനം അടിവരയിട്ട് മോറിസി ചൂണ്ടിക്കാട്ടിയത്

യുകെ അടക്കമുള്ള രാജ്യങ്ങളിലെ സാംസങ്ങ് ഗാലക്സി ആൻഡ്രോയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യം വെച്ച് ഓൺലൈൻ ക്രിമിനലുകൾ രംഗത്ത്; 61 രാജ്യങ്ങളിൽ 1800 ബാങ്കിംഗ് ആപ്ലിക്കേഷനുകൾ ഹാക്ക് ചെയ്യാൻ സാധ്യത; യുകെയിലെ 48 ബാങ്കുകളും ലിസ്റ്റിൽ

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2023. All Rights Reserved

crossmenu