
തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെയും സഹോദരിയും എംപിയുമായ കനിമൊഴിയുടേയും മോർഫ് ചെയ്ത ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. വേലു മുരുകാനന്ദൻ എന്ന 54 കാരനാണ് അറസ്റ്റിലായത്. ചെന്നൈ സൈബർ ക്രൈം സെൽ ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. സ്റ്റാലിന്റേയും കനിമൊഴിയുടേയും മോർഫ് ചെയ്ത ചിത്രങ്ങൾ ഇയാൾ എക്സ് പ്ലാറ്റ് ഫോമിലൂടെ വ്യാപകമായി പ്രചരിപ്പിച്ചു എന്നാണ് കേസ്. ചിത്രത്തിനൊപ്പം അപകീർത്തികരമായ കമന്റുകളും ഉണ്ടായിരുന്നു. ഓഗസ്റ്റ് മാസത്തിലായിരുന്നു കേസിനാസ്പദമായ സംഭവമുണ്ടാകുന്നത്. തുടർന്ന് സൈബർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിച്ചു വരികയായിരുന്നു. ഇയാളുടെ മൊബൈൽഫോൺ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
















© Copyright 2025. All Rights Reserved