സ്റ്റാർക്കില്ലെങ്കിലും ഡൽഹി പതറില്ല; സ്റ്റാർക്കിനെ ബുംറയോട് ഉപമിച്ച് ഡൽഹി ബൗളിങ്ങ് കോച്ച് മുനാഫ് പട്ടേൽ

08/04/26

ഐപിഎൽ സീസണിലെ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച് മികച്ച ഫോമിൽ നിൽക്കുന്ന ഡൽഹി ക്യാപിറ്റൽസിന് മിച്ചൽ സ്റ്റാർക്കിന്റെ അഭാവം നിലവിൽ ഒരു പ്രതിസന്ധിയാകുന്നില്ലെന്ന് ബൗളിങ്ങ് പരിശീലകൻ മുനാഫ് പട്ടേൽ.

ഗുജറാത്ത് ടൈറ്റൻസുമായുള്ള നിർണ്ണായക പോരാട്ടത്തിന് മുന്നോടിയായി നടന്ന വാർത്താസമ്മേളനത്തിലാണ് മുനാഫ് ടീമിന്റെ നിലപാട് വ്യക്തമാക്കിയത്. പരിക്കിനെത്തുടർന്ന് നിലവിൽ വിശ്രമത്തിലുള്ള സ്റ്റാർക്ക്, ടൂർണമെന്റിന്റെ അടുത്ത ഘട്ടത്തിൽ ടീമിനൊപ്പം ചേരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ടീം വിജയവഴിയിലായതിനാൽ സ്റ്റാർക്കിന്റെ കുറവ് ഇപ്പോൾ അനുഭവപ്പെടുന്നില്ലെങ്കിലും വരാനിരിക്കുന്ന മത്സരങ്ങളിൽ പ്രകടനം മോശമായാൽ അദ്ദേഹത്തിന്റെ അഭാവം തീർച്ചയായും ചർച്ച ചെയ്യപ്പെടുമെന്ന് മുനാഫ് പറഞ്ഞു.
ലോക ക്രിക്കറ്റിൽ സ്റ്റാർക്കിനോളം മികച്ച മറ്റൊരു ബൗളർ ഇല്ലെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം, താരതമ്യം ചെയ്യാൻ ജസ്പ്രിത് ബുംറ മാത്രമേയുള്ളൂവെന്നും കൂട്ടിച്ചേർത്തു. 140 കിലോമീറ്ററിലധികം വേഗതയിൽ പന്തെറിയാനും പുതിയ പന്ത് കൃത്യമായി സ്വിങ് ചെയ്യിക്കാനുമുള്ള സ്റ്റാർക്കിന്റെ കഴിവ് ടീമിന് വലിയ മുതൽക്കൂട്ടാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

Latest Articles
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu