
രാഷ്ട്രീയ പോരാട്ടത്തിൽ നിന്ന് നേതാക്കൾ വിട്ടു നിൽക്കുന്നത് ശരിയല്ലെന്ന് പറഞ്ഞാണ് കോയമ്പത്തൂരിൽ മത്സരിക്കാനുള്ള തീരുമാനം കമൽഹാസന്‍ വെളിപ്പെടുത്തിയത് . ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ എംഎന്‍എം വിജയക്കൊടി പാറിക്കുമെന്നും കോയമ്പത്തൂരിൽ വലിയ പിന്തുണയാണ് ലഭിക്കുന്നതെന്നും കമൽഹാസന്‍ യോഗത്തിൽ പറഞ്ഞു. 2018-ൽ കമൽഹാസന്‍റെ നേതൃത്വത്തിൽ ആരംഭിച്ച മക്കൾ നീതി മയ്യം, പാർട്ടിയുടെ ആദ്യ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തന്നെ പരാജയം നേരിട്ടുവെങ്കിലും വലിയ രീതിയിൽ വോട്ട് വിഹിതം പിടിച്ചെടുക്കാൻ സാധിച്ചിരുന്നു. തുടർന്ന് 2021 നിയമസഭാ തെരഞ്ഞെടുപ്പിൽ കോയമ്പത്തൂർ സൗത്ത് മണ്ഡലത്തിൽ മത്സരിച്ച കമൽഹാസൻ, വെറും 1,728 വോട്ടുകൾക്ക് അകലെ നഷ്ടമായ വിജയമാകും ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പിലൂടെ നേടിയെടുക്കാന്‍ ശ്രമിക്കുന്നത് . തമിഴ്നാട്ടിലെ 39 സീറ്റുകളിലും പുതുച്ചേരിയിലെ ഒരു സീറ്റിലും എംഎൻഎം പ്രവർത്തകർ തയാറായി ഇരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















© Copyright 2025. All Rights Reserved