
യുകെ പ്രൈം ഉപഭോക്താക്കൾ, യുഎസ്, ജർമ്മനി, കാനഡ എന്നിവിടങ്ങളിലെ ഉപഭോക്താക്കൾ, എന്നിവർ കൂടുതൽ പണം നൽകിയുള്ള "പരസ്യരഹിത" ഓപ്ഷന് സബ്‌സ്‌ക്രൈബുചെയ്യുന്നില്ലെങ്കിൽ അടുത്ത വർഷം ആദ്യം മുതൽ പരസ്യങ്ങൾ കാണേണ്ടതായി വരും. പ്രൈം വീഡിയോ ഇപ്പോഴും "വളരെ ശ്രദ്ധേയമായ മൂല്യം" വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് ആമസോൺ പ്രസ്താവനയിൽ പറഞ്ഞു. Disney+, Netflix എന്നിവയുൾപ്പെടെയുള്ള എതിരാളികളുടെ സമാന നീക്കങ്ങളാണ് ആമസോണും ഇത് പിന്തുടരുന്നത് . ഫ്രാൻസ്, ഇറ്റലി, സ്പെയിൻ, മെക്സിക്കോ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ 2024-ൽ പരസ്യങ്ങൾ അവതരിപ്പിക്കുമെന്ന് ആമസോൺ അറിയിച്ചു.
യുണൈറ്റഡ് സ്‌റ്റേറ്റ്‌സിലെ പ്രൈം സബ്‌സ്‌ക്രൈബർമാർക്കായി ഇത് പ്രതിമാസം $2.99 (£2.44) അധികമായി "പരസ്യരഹിത" സബ്‌സ്‌ക്രിപ്‌ഷൻ നിജപ്പെടുത്തിയിട്ടുണ്ട്. മറ്റ് രാജ്യങ്ങൾക്കുള്ള വില പിന്നീട് പ്രഖ്യാപിക്കുമെന്ന് ആമസോൺ അറിയിച്ചു. നിലവിൽ, ഒരു പ്രൈം സബ്‌സ്‌ക്രിപ്‌ഷനിലൂടെ , സൗജന്യ ഏകദിന ഡെലിവറിയും അതിന്റെ സ്‌ട്രീമിംഗ് സേവനത്തിലേക്കുള്ള ആക്‌സസും ഉൾപ്പെടുന്നു, യുകെയിൽ പ്രതിമാസം £8.99 അല്ലെങ്കിൽ പ്രതിവർഷം £95 ഇതിനായി ഒരു സുബ്സ്ക്രൈബേർ നൽകുന്നത്.
എന്നാൽ മറ്റ് സ്ട്രീമിംഗ് കമ്പനികളുടെ സമാനമായ പ്രഖ്യാപനങ്ങളുടെ പശ്ചാത്തലത്തിൽ, ഉപഭോക്താക്കൾ തങ്ങളുടെ നിരാശ പ്രകടിപ്പിച്ചു.
















© Copyright 2025. All Rights Reserved