ഷാര്‍ജയിലെ അബ്കോ ടവറിൽ അലസമായി വലിച്ചറിഞ്ഞ സിഗററ്റ് കുറ്റിയില്‍ നിന്ന് തീ പിടിച്ച് 49 നിലകെട്ടിടം കത്തി നശിച്ചു. നിരോധിച്ച അലൂമിനിയം കലര്‍ന്ന ആവരണമാണ് കെട്ടിടത്തിന്റെ ഒന്നാം നിലയ്ക്കുണ്ടായിരുന്നത്. ഇവിടെ വലിച്ചെറിഞ്ഞ സിഗരറ്റ് കുറ്റിയും നിന്നായിരുന്നു തീ പടർന്നു പിടിച്ചത്. സംഭവം നടന്ന് നിമിഷങ്ങൾക്കുള്ളിൽ തന്നെ സിവില്‍ ഡിഫന് സംഘം എത്തിയതിനാൽ വലിയൊരു അപകടം ഒഴിവാക്കാൻ സാധിച്ചു. മലയാളികളടക്കം നിരവധി ആളുകൾ താമസിക്കുന്ന സ്ഥലമാണ് അല്നദയിലെ അബ്കോ ടവര്‍. ഈ അപകടം ആള് ഭാഗങ്ങൾ ഒഴിവാക്കിയെങ്കിലും വിലപ്പെട്ട പല രേഖകളും ഇതിലൂടെ ആളുകൾക്ക് നഷ്ടമായി. കോവിഡ് 19 വൈറസ് ബാധയെത്തുടർന്ന് ഇവിടെ അകപ്പെട്ടുപോയ പ്രവാസികൾക്ക് വലിയൊരു തിരിച്ചടിയായിരുന്നു ഈ സംഭവം.
















© Copyright 2025. All Rights Reserved