500 കോടി രൂപ ചെലവഴിച്ച് നിർമിച്ച ബ്രിട്ടനിലെ 'ഗോസ്റ്റ് ജംഗ്ഷൻ'; നാല് വർഷങ്ങൾക്കു ശേഷം തുറക്കുന്നു

26/10/23

500 കോടി രൂപ ചെലവഴിച്ച് നിർമിച്ച ബ്രിട്ടനിലെ 'ഗോസ്റ്റ് ജംഗ്ഷൻ'; നാല് വർഷങ്ങൾക്കു ശേഷം തുറക്കുന്നു..

ബ്രിട്ടനിലെ ഗോസ്റ്റ് ജംഗ്ഷന്‍ എന്നറിയപ്പെടുന്ന എം49 ജംഗ്ഷന്‍ വൈകാതെ തുറന്നേക്കുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോര്‍ട്ടുകൾ പറയുന്നത് . 2019-ല്‍ പണി കഴിപ്പിച്ച ഈ ജംങ്ഷന് 500 കോടി രൂപയാണ് ചെലവായത്. ഇത്ര വലിയ തുക മുടക്കി നിര്‍മച്ചതാണെങ്കിലും ഈ ജംഗ്ഷന്‍ കാറുകള്‍ക്കായി തുറന്നുനില്‍കിയിരുന്നില്ല. ഗോസ്റ്റ് ജംഗ്ഷന്‍ പരമാവധി ഉപയോഗപ്പെടുത്തുന്നതിനായി ചര്‍ച്ചകള്‍ നടത്തി വരികയാണെന്ന് ബ്രിസ്റ്റോള്‍ ലൈവില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ബ്രിസ്റ്റോളിനടുത്തുള്ള സെവേണ്‍ ബീച്ചിനും ചിറ്ററിംഗിനും ഇടയിലാണ് M49 ജംഗ്ഷന്‍ സ്ഥിതി ചെയ്യുന്നത്. പുതിയ റൂട്ട് തിരക്ക് കുറയ്ക്കുകയും സൈക്കിള്‍ ഗതാഗതത്തെ പിന്തുണയ്ക്കുകയും സെവര്‍ണ്‍സൈഡ് വ്യവസായ എസ്റ്റേറ്റിലേക്ക് നേരിട്ട് പ്രവേശനം നല്‍കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. പ്ലാനിങ് അപേക്ഷ ഇപ്പോഴും അംഗീകാരത്തിനായി കാത്തിരിക്കുകയാണെന്ന് സൗത്ത് ഗ്ലൈസെസ്റ്റര്‍ഷയര്‍ കൗണ്‍സില്‍ വക്താവ് അറിയിച്ചു. പദ്ധതികള്‍ നടപ്പാക്കി കഴിഞ്ഞാല്‍, ജംഗ്ഷന്‍ തുറക്കാന്‍ 12 മാസത്തെ സമയമെടുക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

Latest Articles
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu