
പുരാണേതിഹാസത്തെ അടിസ്ഥാനമാക്കി പ്രശാന്ത് വർമ്മ സംവിധാനം ചെയ്ത ഹനുമാൻ തെലുങ്കിൽ നിന്നുള്ള അത്ഭുത ചിത്രമായിരുന്നു. തെലുങ്ക് നാടുകളിൽ മാത്രം അല്ല ഇന്ത്യൻ ബോക്സോഫീസിൽ മൊത്തം ചിത്രം വലിയ തോതിൽ വിജയം നേടി. തേജ്ജ സജ്ജ നായകനായ ചിത്രം കഴിഞ്ഞ ജനുവരി 12നാണ് റിലീസ് ചെയ്തത്.ഇരുപത് ദിവസത്തിൽ ചിത്രം ആഗോള ബോക്സോഫീസിൽ 250 കോടിയിലേറെ നേടി. ഇതിൽ തന്നെ ഇന്ത്യൻ ബോക്സോഫീസിൽ ചിത്രം 200 കോടി പിന്നിട്ടു. ഈ നേട്ടം കൈവരിക്കുന്ന 2024ലെ ഏറ്റവും ആദ്യ ഇന്ത്യൻ ചിത്രം എന്ന നേട്ടം ഇതോടെ ഹനുമാനായി.
അതേ സമയം ടോളിവുഡിലെ ഏറ്റവും കൂടുതൽ ചിത്രങ്ങൾ കഴിഞ്ഞ 92 കൊല്ലമായി ചിത്രങ്ങൾ റിലീസ് ചെയ്യുന്ന വേളയാണ് സംക്രാന്തി. ജനുവരി മധ്യത്തിലെ ഈ ഡേറ്റുകൾക്ക് വലിയ പ്രധാന്യമാണ് ടോളിവുഡിൽ. ഇത്തരത്തിൽ ടോളിവുഡ് ചരിത്രത്തിൽ സംക്രാന്തിക്ക് റിലീസ് ചെയ്ത് ഏറ്റവും വലിയ വിജയം നേടിയ ചിത്രം ആയിരിക്കുകയാണ് ഹനുമാൻ.
അതേ സമയം ഹനുമാൻ വിദേശത്ത് 5 മില്ല്യൺ ഡോളർ കളക്ഷൻ നേടിയിട്ടുണ്ട്. ഫെബ്രുവരി 9ന് വലിയ റിലീസുകൾ വന്നാലും ഒരാഴ്ചയോളം ചിത്രം ഹിന്ദി ബെൽറ്റിൽ ഒടും എന്നാണ് ഇപ്പോഴത്തെ ഓക്യുപെൻസി കണക്കുകൾ കാണിക്കുന്നത് എന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്.
അതേ സമയം ഹനുമാന് ശേഷം ജയ് ഹനുമാൻ എന്ന രണ്ടാം ഭാഗത്തിൻറെ അണിയറയിലാണ് ചിത്രത്തിൻറെ സംവിധായകനായ പ്രശാന്ത് വർമ്മ.
















© Copyright 2025. All Rights Reserved