
വിവരാവകാശ നിയമപ്രകാരം സാമ്പത്തിക സ്ഥാപനമായ എ ജെ ബെല്എച്ച് എം ആര് സിക്ക് നല്കിയ അപേക്ഷയുടെ മറുപടിയില് പറയുന്നത് ഈ വര്ഷം ഏതാണ്ട് 2.7 മില്യന് ആളുകള് അവരുടെ സേവിംഗ്സിനു മേല് ടാക്സ് അടയ്ക്കേണ്ടതായി വരും.. നേരത്തേ കണക്കാക്കിയിരുന്നത് ഏകദേശം 1 മില്യന് ആളുകള്ക്ക് ടാക്സ് അടച്ചാല് മതിയാകും എന്നായിരുന്നു. ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് വര്ദ്ധിപ്പിച്ചതോടെയാണ് പലരും അവിചാരിതമായി നികുതിവലയില് പെട്ടത് .കഴിഞ്ഞ രണ്ട് വര്ഷക്കാലമായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് 14 തവണ തുടര്ച്ചയായി അടിസ്ഥാന നിരക്ക് വര്ദ്ധിപ്പിച്ചതിന്റെ പരിണിതഫലമാണിതെന്നാണ് എ ജെ ബെല്സ് പറയുന്നത്. നിലവില് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ അടിസ്ഥാന നിരക്ക് 5.25 ശതമാനമാണ്. 2021 ഡിസംബറില് ഉണ്ടായിരുന്ന 0.1 ശതമാനത്തേക്കാള് ഒരുപാട് കൂടുതലാണിത്. പലിശ നിരക്ക് വര്ദ്ധിക്കുമ്പോള് സമ്പാദ്യവും വര്ദ്ധിക്കും. ഒറ്റനോട്ടത്തില് ഇത് വളരെ നല്ല കാര്യമാണെന്ന് തോന്നാമെങ്കിലും, ഇത് നികുതി അടക്കേണ്ടുന്ന സാഹചര്യമെത്തിക്കുമെന്നും എ ജെ ബെല്സ് പറയുന്നു.
കൂടുതല് ആളുകള് നികുതി രഹിത സേവിംഗ്സ് പരിധി മറികടക്കുന്നതു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്...
















© Copyright 2025. All Rights Reserved