രാജ്യത്ത് കൊവിഡ് കേസുകൾ 4000 കടന്നു. രാജ്യത്ത് 4026 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തു. കേരളത്തിൽ കേസുകളുടെ എണ്ണത്തിൽ കുറവ്. 1416 പേർക്കാണ് കൊവിഡ് റിപ്പോർട്ട് ചെയ്‌തത്. 24 മണിക്കൂറുടെ കേരളത്തിലും ഒരു മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട് .
-------------------aud--------------------------------
80 വയസ്സുള്ള ആളാണ് കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്ത് 24 മണിക്കൂറിനിടെ 5 മരണം രേഖപ്പെടുത്തി. മഹാരാഷ്ട്രയിൽ രണ്ടു മരണവും പശ്ചിമബംഗാളിലും തമിഴ്നാട്ടിലും ഒരു മരണവും റിപ്പോർട്ട് ചെയ്തു. 24 മണിക്കൂറിനിടെ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് ഗുജറാത്തിലും കർണാടകയിലുമാണ്. അതേസമയം രാജ്യത്ത് കൊവിഡ് കേസുകൾ ഉയരുന്ന പശ്ചാത്തലത്തിൽ മാർഗനിർദേശങ്ങളുമായി സംസ്ഥാന ആരോഗ്യവകുപ്പ്. രോഗലക്ഷണമുള്ള എല്ലാവർക്കും കൊവിഡ് പരിശോധന നടത്തണം എന്നതുൾപ്പെടെയുള്ള മാർഗനിർദേശങ്ങളാണ് ആരോഗ്യവകുപ്പ് പുറത്തിറക്കിയിരിക്കുന്നത്.
© Copyright 2024. All Rights Reserved