uk യിൽ 2024ൽ സമ്പൂർണ്ണമായി ഇവീസ നടപ്പിലാക്കാനുള്ള തയ്യാറെടുപ്പിൽ യുകെ വീസ ആൻഡ് ഇമിഗ്രേഷൻ ഓഫീസ്.

04/11/23

2018 മുതൽ, യുകെയിലെ ചില പ്രത്യേക വിഭാഗങ്ങളിലുള്ള വീസ അപേക്ഷകർക്ക് ഓൺലൈനായി നൽകിവരുന്ന ഇവീസ സേവനം, 2024 വർഷത്തിൽ എല്ലാവർക്കുമായി സമ്പൂർണ്ണമായി നടപ്പിലാക്കാനുള്ള തയ്യാറെടുപ്പിലാണ് യുകെ വീസ ആൻഡ് ഇമിഗ്രേഷൻ ഓഫീസ്.

അതിന്റെ ഭാഗമായി ഇമിഗ്രേഷൻ സ്റ്റാറ്റസിന്റെ ഒരു ഓൺലൈൻ റെക്കോർഡ് ഉപയോഗിച്ച് അപേക്ഷകരുടെ ഫിസിക്കൽ ഡോക്യുമെന്റുകൾ മാറ്റി പകരം ഡിജിറ്റൽ റെക്കോർഡുകളാക്കും. .

അപേക്ഷകന്റെ ഇമിഗ്രേഷൻ സ്റ്റാറ്റസിന്റെയും യുകെയിൽ പ്രവേശിക്കുന്നതിനോ അവിടെ തുടരുന്നതിനോ ഉള്ള അനുമതിയുടെ വ്യവസ്ഥകളെ കുറിച്ചുള്ള ഒരു ഓൺലൈൻ റെക്കോർഡാണ് ഇവീസ.

തൊഴിലുടമകളോ താമസത്തിനുള്ള കെട്ടിട ഉടമകളോ അടക്കമുള്ള മൂന്നാംകക്ഷികൾക്ക് ഒരുവ്യക്തിയുടെ യുകെ നിലയെക്കുറിച്ചുള്ള പ്രസക്തമായ വിവരങ്ങൾ അറിയാനും സുരക്ഷിതമായി കാണാനും പങ്കിടാനും രജിസ്റ്റർ ചെയ്യുന്ന യുകെവിഐ ഡിജിറ്റൽ അക്കൗണ്ട് വഴി സാധ്യമാകും.

ഫിസിക്കൽ ഡോക്യുമെന്റുകൾ ഇവീസയിലേക്ക് അപ്‌ഡേറ്റ് ചെയ്യുന്നത് നിലവിൽ യുകെ വീസകളുള്ള വ്യക്‌തികളുടെ ഇമിഗ്രേഷൻ സ്റ്റാറ്റസിനെയോ അവർക്ക് യുകെയിൽ പ്രവേശിക്കുന്നതിനോ അവിടെ തുടരുന്നതിനോ ഉള്ള അനുമതിയുടെ വ്യവസ്ഥകളേയോ ബാധിക്കില്ല.

ഈ രീതിയിൽ ഡാറ്റകൾ ഡിജിറ്റൽ ആക്കിക്കഴിഞ്ഞാൽ ഭാവിയിൽ യുകെയിലേക്ക് യാത്രചെയ്യാൻ ഈ eVisa ഉപയോഗിക്കാൻ കഴിയും. UKVI അക്കൗണ്ടിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അപേക്ഷകർക്ക് ഭാവിയിൽ യാത്രചെയ്യുമ്പോൾ നിലവിലെ പാസ്‌പോർട്ട് അല്ലാതെ മറ്റൊരു ഒരു ഫിസിക്കൽ ഡോക്യുമെന്റ് കൂടെ കരുതേണ്ടതില്ല."..

Latest Articles
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu