
കേരളത്തിലെ ആനത്താരകളെ സംരക്ഷിത വനമേഖലകളാക്കി പ്രഖ്യാപിക്കണമെന്ന ആവശ്യം ശക്തമായിരിക്കെ കേന്ദ്ര - സംസ്ഥാന സർക്കാരുകൾക്ക് സുപ്രീം കോടതി നോട്ടീസ്. സംസ്ഥാനത്തെ ആനത്താരകളെ സംരക്ഷിത വനമേഖലകളാക്കി പ്രഖ്യാപിക്കണമെന്ന ഹർജിയിലാണ് ചീഫ് ജസ്റ്റീസ് ഡി വൈ ചന്ദ്രചൂട് അധ്യക്ഷനായ ബെഞ്ച് നോട്ടീസയച്ചത്. പശ്ചിമഘട്ടത്തിൽ വന്യമൃഗങ്ങളുടെ ആക്രമണം വർധിക്കുകയും പ്രദേശവാസികൾ മൃഗങ്ങൾക്കെതിരെ നീക്കം നടത്താനും ആരംഭിച്ച സാഹചര്യം ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതിയിൽ ഹർജിയെത്തിയത്. തിരുവനന്തപുരം സ്വദേശി മീനു ഗോപകുമാറാണ് സുപ്രധാന ഹർജി സമർപ്പിച്ചത്.ജനവാസ കേന്ദ്രങ്ങളിലിറങ്ങി ജനജീവിതം താറുമാറാക്കിയതിനെ തുടർന്ന് ഇടുക്കി ചിന്നക്കനാലിൽ നിന്ന് മയക്കുവെടിയുതിർത്ത് നാടുകടത്തിയ കാട്ടാന അരിക്കൊമ്പൻ വിഷയവും, പാലക്കാട് ആനയ്ക്ക് പൈനാപ്പിളിൽ സ്ഫോടകവസ്തു നൽകി കൊന്ന സംഭവം ഹർജിയിൽ ഉൾപ്പെടുന്നുണ്ട്. ഇത്തരം സംഭവങ്ങൾ തുടർന്നും ഉണ്ടാകാതിരിക്കാനുള്ള അടിയന്തര നടപടികളാണ് ഹർജിക്കാരൻ ആവശ്യപ്പെടുന്നത്.അരിക്കൊമ്പൻ വിഷയവുമായി ബന്ധപ്പെട്ട് നിരവധി ഹർജികളാണ് കോടതിയിലെത്തുന്നതെന്ന് സുപ്രീം കോടതി മുൻപ് വ്യക്തമാക്കിയിരുന്നു. തമിഴ്നാട് സർക്കാർ അരിക്കൊമ്പൻ്റെ വിവരങ്ങൾ പുറത്തുവിടുന്നില്ലെന്നും വിവരങ്ങൾ ലഭ്യമാക്കാൻ ഇടപെടണമെന്നും വ്യക്തമാക്കിയാണ് ഹർജിക്കാർ സുപ്രീം കോടതിയിലെത്തിയത്. ഇതിന് പിന്നാലെ അരിക്കൊമ്പൻ്റെ ചിത്രങ്ങളടക്കം തമിഴ്നാട് വനം വകുപ്പ് പുറത്തുവിട്ടിരുന്നു
















© Copyright 2025. All Rights Reserved