
എന്‍ എച്ച് എസ്സിന്റെ സാമ്പത്തിക സ്ഥിതി എക്കാലത്തെയും മികച്ച നിലയിലെന്ന് പാര്‍ലമെന്റ് പബ്ലിക് അക്കൗണ്ട് കമ്മിറ്റി റിപ്പോര്‍ട്ട്. മാത്രമല്ല ജീവനക്കാരും ധാരാളമായി ഉണ്ട്. എന്നാല്‍ ആ സൗകര്യങ്ങള്‍ ശരിയായ വിധത്തില്‍ ഉപയോഗിക്കുന്നതില്‍ എന്‍ എച്ച് എസ് പരാജയപ്പെട്ടിരിക്കുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഓരോ വര്‍ഷവും എന്‍ എച്ച് എസ് കൂടുതല്‍ കൂടുതല്‍ പണം ചെലവഴിക്കുകയാണ്. 2022-23 കാലഘട്ടത്തില്‍ 152 ബില്യണ്‍ പൗണ്ടാണ് എന്‍ എച്ച് എസ്സിന്റെ ബജറ്റ്. 2016-17 കാലഘട്ടത്തിനേക്കാള്‍ 28 ബില്യന്‍ പൗണ്ട് കൂടുതലാണിത്. മാത്രമല്ല, എക്കാലത്തെയും റെക്കോര്‍ഡ് എണ്ണം ജീവനക്കാരും എന്‍ എച്ച് എസ്സിന് നിലവിലുണ്ട്. 2009 ലെ സ്ഥിതിയുമായി താരതമ്യം ചെയ്യുമ്പോള്‍ ഡോക്ടര്‍മാരുടെ എണ്ണം ഇരട്ടിയായിരിക്കുകയാണ്.
ഇത്രയേറെ അനുകൂല ഘടകങ്ങള്‍ ഉണ്ടായിട്ടും അര്‍ജന്റ്, എമര്‍ജന്‍സി വിഭാഗങ്ങളുടെ പ്രവര്‍ത്തനം കഴിഞ്ഞ കുറേകാലമായി കൂടുതല്‍ കൂടുതല്‍ കാര്യക്ഷമമല്ലാതെ ആയി വരികയാണെന്നും കമ്മിറ്റി നിരീക്ഷിച്ചു. കോവിഡിന് മുന്‍പായി എന്‍ എച്ച് എസ്സിന്റെ പ്രവര്‍ത്തനക്ഷമത മെച്ചപ്പെട്ട് വരികയാണെങ്കിലും അതിനു ശേഷം അത് 2019-2020, 2020-21 എന്നീ രണ്ട് വര്‍ഷങ്ങളില്‍ അതില്‍ 23 ശതമാനത്തിന്റെ കുറവുണ്ടായി.
ഭാവിയിലെ ജീവനക്കാരുടെ നിയമനവുമായി ബന്ധപ്പെട്ട് എന്‍ എച്ച് എസ്സ് പറയുന്നത് പ്രവര്‍ത്തനക്ഷമതയില്‍ 1.5 ശതമാനം മുതല്‍ 2 ശതമാനം വരെ വര്‍ദ്ധനവുണ്ടാകും എന്നാണ്. എന്നാല്‍, ഇത് എങ്ങനെ കൈവരിക്കും എന്നതിനെ സംബന്ധിച്ച് ഒരു വ്യക്തതയും എന്‍ എച്ച് എസ്സിനില്ല. എന്‍ എച്ച് എസ്സിന്റെ വിവിധ വിഭാഗങ്ങളിലേക്ക് എത്തുന്ന രോഗികളുടെ എണ്ണം മാനേജ് ചെയ്യുന്നതിന് നിലവില്‍ ഫലപ്രദമായ ഉപാധികള്‍ ഒന്നും തന്നെയില്ല. മാത്രമല്ല, പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് അടിസ്ഥാന സൗകര്യ വികസനത്തിലും സാങ്കേതിക വിദ്യയിലും കൂടുതല്‍ മുതല്‍മുടക്ക് നടത്തേണ്ടതായും ഉണ്ട്.
















© Copyright 2025. All Rights Reserved