ഒരു ലെയ്നിനെ ബസ്സ് സംരക്ഷിക്കുവാനായി തീര്‍ത്ത കെണിയില്‍ വീണ് കാറുകള്‍ കേടാകുന്നതായി ഉടമകളുടെ പരാതി

18/10/23

 പുല്ലുകള്‍ നിറച്ച് കുഴിയില്‍, ആഴ്ച്ചയില്‍ അഞ്ച് കാറുകള്‍ എങ്കിലും വീഴാറുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. കേംബ്രിഡ്ജ്ഷയറിലെ, സെയിന്റ് ഐവ്സില്‍ സ്റ്റേഷന്‍ റോഡിനും ഹാരിസണ്‍ വേയ്ക്കും മദ്ധ്യയുള്ള ജംഗ്ഷനിലാണ് ഈ കെണി ഒരുക്കിയിരിക്കുന്നത്. കാറുകള്‍ ബസ്സ് ലെയ്നിലൂടെ കടന്നു പോകുന്നത് തടയുക എന്നതാണ് ഇതിന്റെ ഉദ്ദേശം.

ദീര്‍ഘ ചതുരാകൃതിയില്‍, 30 സെന്റിമീറ്റര്‍ ആഴമുള്ള ഒരു കുഴിയാണിത്. കാര്യേജ് വേയുടെ ഏതാണ് മുഴുവനായി തന്നെ ഇത് വ്യാപിച്ചു കിടക്കുന്നു. ബസ്സിനെക്കാള്‍ ചെറിയ വാഹനങ്ങള്‍ക്ക് മറികടക്കാന്‍ കഴിയാത്തത്ര വീതിയാണ് ഈ കുഴിയ്ക്കുള്ളത്. ചെറിയ വാഹനങ്ങള്‍ ഇത് മറികടക്കാന്‍ ശ്രമിച്ചാല്‍ കുഴിയില്‍ വീഴും എന്നത് ഉറപ്പാണ്. ബസ്സുകള്‍ക്കും വലിയ വാഹനങ്ങള്‍ക്കും ടയറുകള്‍ക്കിടയിലെ അകലം കൂടുതലായതിനാല്‍, ഇതില്‍ വീഴാതെ ടയറുകള്‍, കുഴിയുടെ ഇരുഭാഗഗ്ത്തുമായി കടന്നു പോകാന്‍ കഴിയും.

ഈ കെണിയെ കുറിച്ച് മുന്നറിയിപ്പ് നല്‍കുന്ന ബോര്‍ഡുകള്‍ അവഗണിച്ച് അതുവഴി എത്തുന്ന കാറുകള്‍ ഈ കുഴിയില്‍ വീഴുകയാണ്. കാര്യമായ കേടുപാടുകളും വരുന്നുണ്ട്. ഇതിനെതിരെയാണ് കാറുടമകള്‍ പ്രതിഷേധിക്കുന്നത്. എന്നാല്‍, റോഡില്‍ ഇത്ര വലിയ കുഴി കാണാന്‍ കഴിയുന്നില്ല എങ്കില്‍ കാര്‍ ഓടിക്കാതിരിക്കുന്നതാണ് നല്ലതെന്നാണ് കൗണ്‍സിലിന്റെ പ്രതികരണം. അടുത്തിടെ ഈ കുഴിയില്‍ വീണ, പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു വ്യക്തി പറഞ്ഞത്, കാര്‍ നേരെയാക്കാന്‍ പറ്റാത്ത വിധം കേടായിപ്പോയി എന്നാണ്.

ഈ കെണിയെ കുറിച്ച് നല്‍കുന്ന മുന്നറിയിപ്പ് വ്യക്തമല്ല എന്ന് ചിലര്‍ പരാതിപ്പെടുന്നു. അതേസമയം ഇത്തരത്തിലുള്ള കെണികള്‍ ഒഴിവാക്കി ബസ്സ് ലെയ്ന്‍ സംരക്ഷിക്കാന്‍ മറ്റു വഴികള്‍ തിരയണമെന്ന് മറ്റു ചിലര്‍ ആവശ്യപ്പെടുന്നു.

Latest Articles
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu