"കൃഷ്ണ" സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി

30/09/26
Dileep launches Krishna movie first look poster in London

സ്വപ്നരാജ്യം, മൂന്നാംഘട്ടം എന്നീ സിനിമകൾക്ക് ശേഷം രഞ്ജി വിജയൻ രചനയും സംവിധാനവും നിർവഹിക്കുന്ന മൂന്നാമത്തെ സ്വതന്ത്ര ചലചിത്രമാണ് കൃഷ്ണ.

സെപ്റ്റംബർ 13 ന് കൃഷ്ണ-യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ "ലണ്ടൻ ഓണം26" ൽ വെച്ച് ജനപ്രിയ നായകൻ ശ്രീ.ദിലീപ് കൃഷ്ണ യുടെ പോസ്റ്റർ പ്രകാശനം നിർവഹിച്ചു. ദിലീപിനെ കൂടാതെ നാദിർഷാ, ഡയാന ഹമീദ്, രഞ്ജിനി ജോസ് തുടങ്ങി ഒട്ടേറെ താരങ്ങൾ പങ്കെടുത്ത NWDL അണിയിച്ചൊരുക്കിയ UK യിലെ ഏറ്റവും വലിയ ഓണാഘോഷങ്ങളിൽ ഒന്നായ ലണ്ടൻ ഓണം26 ന്റെ ഭാഗമായി നടന്ന "ദിലീപ്-നാദിർഷോ ദേ മാവേലി ലണ്ടനിൽ" പരിപാടിയിൽ വെച്ചാണ് കൃഷ്ണ-യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം നടന്നത്.

യവനിക ടാക്കീസിന്റെ ബാനറിൽ പൂർണ്ണമായും യുകെയിൽ ഷൂട്ട് ചെയ്യുന്ന "കൃഷ്ണ" സിനിമയിൽ പുതുമുഖ താരങ്ങളുൾപ്പെടെ ഒട്ടനവധി കലാകാരന്മാർ അണിനിരക്കുന്നുണ്ട്. ലണ്ടൻ, സ്റ്റീവനേജ്, ഗ്രാൻഥം, ലൂട്ടൻ, കവൻട്രി, നോട്ടിങ്ഹാം തുടങ്ങി ഒട്ടേറെ ലൊക്കേഷനുകളിലായാണ് ചിത്രീകരണം പൂർത്തിയാകുന്നത്.

പാർവതി പിള്ള, ഹരിഗോവിന്ദ് താമരശ്ശേരി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയിൽ ആഷ്‌ലി, സോഫിയ, ജോ ഈശ്വർ, സിജോ മംഗലശ്ശേരിൽ, കുര്യാക്കോസ് ഉണ്ണിട്ടൻ, അനന്ത പദ്മനാഭൻ, അക്ഷയ, റോമി, നീനു സേവിയർ, ജൈനമ്മ, ശ്രീ സിജോ, ജിത രാജ്, മോസ്സസ്, മെൽജോ, സുജാത, മായങ്ക്, മിനു ജോസ്, സനു, അദ്വൈത, നിധിൻ, അഞ്ജന, ശ്യാമ മോഹൻ, ഡോമിനിക്, ജോബിൻ, രാജേഷ്, വൈശാലി, റോസ്ബിൻ, രാകേഷ് കാർത്തിക്, സാമന്ത, വാസുദേവ് തുടങ്ങിയവർ സുപ്രധാന വേഷം കൈകാര്യം ചെയ്യുന്നു.

ചിത്രീകരണം പുരോഗമിക്കുന്ന സിനിമ 2027 ൽ തീയറ്റർ പ്രദർശനത്തിന് എത്തും. തീയറ്റർ റിലീസിന് ശേഷം പ്രമുഖ OTT പ്ലാറ്റുഫോമുകൾ വഴിയും "കൃഷ്ണ" പ്രേക്ഷകരിലേക്കെത്തും.

കൃഷ്ണ സിനിമയുടെ മറ്റ് അണിയറ പ്രവർത്തകർ :

Story, Script and Direction: Ranji Vijayan

Producers: Rajesh Ram, Ranji Vijayan
Executive Producers: Kamal Raj Manickath, Lush Sebastian
Chief Associate Director: Jose Cherusseril
Assistant Directors: Chandana K, Krupa Korah, Sreelakshmi
DOP: Sreehari
Music: Prasanth Karma
BGM: Philip Aliaz, Gireesh Menon
Production Controller: Sijo Mangalasseril
Production Banner: Yavanika Talkies
Media Partners: Malyalee aano and Radio nammude UK
Partners: Choonda Restaurant and Manickath Fashion Events

Latest Articles
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu