കാസർകോട് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച സിപിഎം നേതാവിനെതിരേ പോലീസ് കേസെടുത്തു. നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന വ്യക്തിയുമായുള്ള അടുത്തിടപഴകൽ മറച്ചുവെച്ച് സാഹചര്യത്തെ തുടർന്നാണ് പോലീസ് കേസെടുത്തത്. കഴിഞ്ഞദിവസമാണ് ഇയാൾക്ക് രോഗം സ്ഥിരീകരിച്ചത്. അയാളുടെ ഭാര്യയും മക്കളും രോഗബാധിതരാണ്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ കാൻസർ രോഗികളെ സന്ദർശിക്കുന്നതിനുവേണ്ടി പോയിരുന്നു. ഇദ്ദേഹവുമായി സമ്പർക്കം പുലർത്തിയ മുഴുവൻ ആശുപത്രി ജീവനക്കാരോടും ക്വാറന്റീനിൽ പോകാനും സ്രവ പരിശോധന നടത്താനും ആരോഗ്യവകുപ്പ് നേരത്തെ നിർദേശം നൽകിയിട്ടുണ്ട്. രാഷ്ട്രീയം നിന്നും മെയ് നാലാം തീയതി നാട്ടിലെത്തിയ ഇയാളുടെ ബന്ധുവിനെ കോവിഡ് പ്രതിരോധ സെല്ലിൽ അറിയിക്കാതെ വീട്ടിൽ പാർപ്പിക്കുകയായിരുന്നു. മെയ് 11ന് ഇദ്ദേഹം ലക്ഷണങ്ങൾ പ്രകടിപ്പിച്ചതോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും കൊറോണ സ്ഥിരീകരിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ പൊതുപ്രവർത്തകനും കുടുംബത്തിനും രോഗം സ്ഥിരീകരിച്ചു.
















© Copyright 2025. All Rights Reserved