
വനിതാ സംവരണ ബിൽ എത്രയും പെട്ടെന്ന് നടപ്പിലാക്കാൻ സർക്കാർ തയാറാകണമെന്നും എഐസിസി ആസ്ഥാനത്തു നടത്തിയ വാർത്താസമ്മേളനത്തിൽ രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.
വനിതാ സംവരണ ബിൽ സ്ത്രീ ശാക്തീകരണത്തിൽ വലിയ പങ്കു വഹിക്കുന്നതാണെന്നതിൽ സംശയമില്ല. എന്നാൽ അതു നടപ്പിലാക്കാൻ സെൻസസും മണ്ഡലപുനർനിർണയവും കഴിയണമെന്നാണ് ബില്ലിലുള്ളത്. നിയമം എപ്പോൾ പ്രാബല്യത്തിൽ വരുമെന്നതിൽ ഉറപ്പില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഒബിസി വിഭാഗത്തിന് വേണ്ടത്ര പ്രാതിനിധ്യം ലഭിക്കുന്നില്ലെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. ജനസംഖ്യ അനുസരിച്ചുള്ള പ്രാതിനിധ്യം ഒബിസിക്കാർക്ക് ലഭിക്കണം. അതിനായി ജാതി സെൻസസ് പൂർത്തിയാക്കേണ്ടതുണ്ട്. ഒബിസി എംഎൽഎമാരെയും എംപിമാരെയും മുന്നിൽ നിർത്തുക മാത്രമാണ് ബിജെപി ചെയ്യുന്നത്. നിയമ നിർമാണത്തിൽ അവർക്ക് വേണ്ടത്ര പ്രാതിനിധ്യം ലഭിക്കുന്നില്ല. കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള സെക്രട്ടറി പദവിയിലുള്ള ഉന്നത ഉദ്യോഗസ്ഥരിൽ മൂന്നു പേർ മാത്രമാണ് ഒബിസി വിഭാഗത്തിൽ നിന്നുള്ളത്. 90 പേരിൽ നിന്നാണ് എണ്ണം 3 ആയി കുറഞ്ഞതെന്നും രാഹുൽ ആരോപിച്ചു.
















© Copyright 2025. All Rights Reserved