ടാറ്റൂ ഇന്ന് ഫാഷന്റെ ഭാഗമായിക്കഴിഞ്ഞിരിക്കുമ്പോഴും, അതിനൊപ്പം ചില ആരോഗ്യ അപകടസാധ്യതകളും ഉയരുന്നുവെന്ന് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നു. പ്രത്യേകിച്ച് ഓസ്ട്രേലിയയിൽ നിന്നുള്ള പുതിയ പഠനം, ടാറ്റൂ ചെയ്യുന്നത് കണ്ണിന്റെ ആരോഗ്യത്തെ ബാധിക്കാമെന്ന് മുന്നറിയിപ്പ് നൽകുന്നു.
ഗവേഷകർ പറയുന്നതനുസരിച്ച്, ടാറ്റൂയിൽ ഉപയോഗിക്കുന്ന മഷി ചിലപ്പോൾ Uveitis (കണ്ണിലെ വീക്കം) പോലുള്ള ഗുരുതര അവസ്ഥകൾക്ക് കാരണമാകാം. ഇത് സമയത്ത് തിരിച്ചറിയാതെ പോയാൽ കാഴ്ചശക്തി പോലും നഷ്ടപ്പെടാനുള്ള സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ്.
ടാറ്റൂ ചെയ്യുമ്പോൾ മഷി ചർമ്മത്തിന്റെ ഡെർമിസ് ഭാഗത്തേക്ക് പ്രവേശിക്കുന്നു. ശരീരം ഇതിനെ വിദേശ വസ്തുവായി തിരിച്ചറിഞ്ഞ് പ്രതിരോധ സംവിധാനം സജീവമാകുന്നു. മാക്രോഫേജുകളും മറ്റ് പ്രതിരോധ കോശങ്ങളും ഈ മഷി കണികകൾ ലിംഫ് നോഡുകളിലേക്ക് കൊണ്ടുപോകുന്നു.
ഈ പ്രതിരോധപ്രവർത്തനം ചിലപ്പോൾ തെറ്റായി കണ്ണുകളെയും ബാധിക്കാം. ഇതാണ് കണ്ണിൽ വീക്കം ഉണ്ടാക്കുകയും Uveitis പോലുള്ള പ്രശ്നങ്ങൾക്ക് വഴിവെക്കുകയും ചെയ്യുന്നത്.
ടാറ്റൂ ചെയ്തശേഷം താഴെ പറയുന്ന ലക്ഷണങ്ങൾ കണ്ടാൽ അവഗണിക്കരുത്:
ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ഡോക്ടറുടെ സഹായം തേടണം. നേരത്തെ ചികിത്സ ലഭിച്ചാൽ ഗുരുതര പ്രശ്നങ്ങൾ ഒഴിവാക്കാൻ കഴിയും.
















© Copyright 2025. All Rights Reserved