തകർന്ന കോൺക്രീറ്റ് ബാധിച്ച ഇംഗ്ലണ്ടിലെ സ്കൂളുകളുടെ എണ്ണം 174 ആയി ഉയർന്നതായി സർക്കാർ പ്രസിദ്ധീകരിച്ച പുതിയ കണക്കുകൾ വെളിപ്പെടുത്തുന്നു. ഓഗസ്റ്റ് 30 വരെ ഇത് 147 ആയിരുന്നു, എന്നാൽ സെപ്റ്റംബർ 14 ആയപ്പോൾ ഇത് 174 ആയി വർദ്ധിച്ചു.

27/09/23

റാക്ക് എന്നറിയപ്പെടുന്ന റൈൻഫോഴ്‌സ്ഡ് ഓട്ടോക്ലേവ്ഡ് എയറേറ്റഡ് കോൺക്രീറ്റിനായി സർവേയർമാർ എല്ലാ ആഴ്ചയും നൂറുകണക്കിന് സ്‌കൂളുകൾ പരിശോധിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഓരോ രണ്ടാഴ്ച കൂടുമ്പോഴും പട്ടിക പുതുക്കുമെന്ന് സർക്കാർ അറിയിച്ചു.
സ്ഥിരീകരിച്ച Raac കേസുകൾ വർധിച്ചിട്ടുണ്ടെങ്കിലും, ആദ്യ ലിസ്റ്റ് പുറത്തിറങ്ങിയതു മുതൽ ഇത് ബാധിച്ചിട്ടുള്ള സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് മുഴുവൻ സമയ മുഖാമുഖ ക്ളാസ്സുകളിലേയ്ക്ക് മടങ്ങാൻ കഴിഞ്ഞിട്ടുണ്ട് .
Raac സാന്നിധ്യമുള്ള പ്രദേശങ്ങൾ അടയ്ക്കാൻ ഡിപ്പാർട്ട്‌മെന്റ് ഫോർ എഡ്യൂക്കേഷൻ (DfE) പറഞ്ഞതിനാൽ നിരവധി സ്‌കൂളുകൾക്ക് സെപ്തംബർ ടേം പുനരാരംഭിക്കാൻ കാലതാമസം നേരിടേണ്ടി വന്നു.
ഒരു സ്‌കൂളിൽ മാത്രമാണ് ഇപ്പോഴും പൂർണ്ണ വിദൂര പഠനത്തിലുള്ള വിദ്യാർത്ഥികളുള്ളത്. സർക്കാർ ജാഗ്രതയോടെയുള്ള സമീപനമാണ് സ്വീകരിക്കുന്നതെന്ന് വിദ്യാഭ്യാസ സെക്രട്ടറി ഗില്ലിയൻ കീഗൻ പറഞ്ഞു. 1950 കൾക്കും 1990 കൾക്കും ഇടയിൽ പരന്ന മേൽക്കൂരയിൽ മാത്രമല്ല, തറകളിലും ചുവരുകളിലും ഉപയോഗിച്ചിരുന്ന ഒരു ഭാരം കുറഞ്ഞ മെറ്റീരിയലാണ് റാക്ക്. സ്റ്റാൻഡേർഡ് കോൺക്രീറ്റിന് വിലകുറഞ്ഞ ബദലാണിത്, ഏകദേശം 30 വർഷമാണ് ഇതിന്റെ ആയുസ്സ്. പതിറ്റാണ്ടുകളായി റാക്കുമായുള്ള പ്രശ്‌നങ്ങളെക്കുറിച്ച് ഉദ്യോഗസ്ഥർക്ക് അറിവുള്ളതാണ്. എന്നാൽ ഈ വർഷം ജൂണിൽ നാഷണൽ ഓഡിറ്റ് ഓഫീസിന്റെ റിപ്പോർട്ട് പ്രകാരം വർഷങ്ങളായി വേണ്ടത്ര ഫണ്ട് ലഭിക്കാത്തത് നിമിത്തം ഇവ മാറ്റി പണിയുവാൻ കഴിഞ്ഞിട്ടില്ല ഇത് കെട്ടിതങ്ങൾ തകരാനുള്ള സാധ്യത വർധിപ്പിച്ചതായി പറയുന്നു.

വേനൽക്കാലത്ത്, ഇംഗ്ലണ്ടിലെ ഒരു സ്കൂളിൽ "നിർണ്ണായകമല്ലാത്തത്" എന്ന് തരംതിരിക്കാവുന്ന ഒരു റാക്ക് പാനൽ തകർന്നു വീണതാണ് ഇപ്പോൾ നടപടിയെടുക്കാനുള്ള അന്തിമ തീരുമാനത്തിലേക്ക് നയിച്ചത് .

സ്‌കോട്ട്‌ലൻഡിലെ 16 പ്രാദേശിക സ്‌കൂളുകളിൽ റാക്ക് അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി, നോർത്തേൺ അയർലൻഡിലുടനീളമുള്ള 120 സ്‌കൂളുകളിൽ കോൺക്രീറ്റുണ്ടോയെന്ന് പരിശോധിക്കാൻ സർവേ നടത്തുമെന്ന് വിദ്യാഭ്യാസ അതോറിറ്റി അറിയിച്ചു.

Latest Articles
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu