
റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിനും അപകടങ്ങൾ, സംഭവങ്ങൾ എന്നിവയുടെ പ്രതികരണ സമയം കുറയ്ക്കുന്നതിനും ലക്ഷ്യമിട്ട് നാഷണൽ ഹൈവേ അഥോറിറ്റി ഓഫ് ഇന്ത്യ, അപ്ഗ്രേഡഡ്, ഫോർവേഡ്-ലുക്കിംഗ് അഡ്വാൻസ്ഡ് ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം മാനദണ്ഡങ്ങൾ നടപ്പിലാക്കുന്നതിനായി പുതുക്കിയ നയം പുറത്തിറക്കി. നിർമിത ബുദ്ധി സാങ്കേതികവിദ്യയിലെ ഏറ്റവും പുതിയ മുന്നേറ്റങ്ങൾ പ്രയോജനപ്പെടുത്തിയാകും എടിഎംഎസ് നടപ്പാക്കുക.
ഇതിനായി നേരത്തെ ഉണ്ടായിരുന്ന വിഐഡിഎസ് ക്യാമറകൾക്ക് പകരം പുതിയതായി അവതരിപ്പിച്ച വീഡിയോ ഇൻസിഡന്റ് ഡിറ്റക്ഷൻ ആൻഡ് എൻഫോഴ്സ്മെന്റ് സിസ്റ്റം നിലവിൽ വരും. ഇതോടെ ദേശീയ പാതയോരങ്ങളിൽ ഓരോ 10 കിലോമീറ്ററിലും ഇത്തരം ക്യാമറകൾ സ്ഥാപിക്കും. ഓരോ 100 കിലോമീറ്ററിലും സ്ഥാപിക്കുന്ന അത്യാധുനിക കമാൻഡ് & കൺട്രോൾ കേന്ദ്രങ്ങൾ വിവിധ ക്യാമറ ഫീഡുകൾ സംയോജിപ്പിക്കും. ഇതുകൂടാതെ, ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ ക്യാമറകൾ പ്രയോജനപ്പെടുത്തി, വെഹിക്കിൾ സ്പീഡ് ഡിറ്റക്ഷൻ സിസ്റ്റം വീഡിയോകളിൽ ലഭ്യമാക്കും.
ഇതിന് പുറമെ ട്രാഫിക് മോണിറ്ററിംഗ് ക്യാമറ സിസ്റ്റവും നവീകരിക്കും. ദേശീയ പാതയിൽ ഓരോ കിലോമീറ്ററിലും ഇടവിട്ട് സ്ഥാപിച്ചിരിക്കുന്ന ഈ ക്യാമറകൾക്ക് അപകടങ്ങളും നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളും കണ്ടെത്താനുള്ള വിപുലമായ സംവിധാനം നൽകിയിട്ടുണ്ട്. ഈ സംരംഭം ദേശീയ പാതകളിലും എക്സ്പ്രസ് വേകളിലും റോഡ്,ഡിജിറ്റൽ സുരക്ഷ വർധിപ്പിക്കും.ഇരു ചക്ര വാഹനത്തിൽ 3 പേരുടെ യാത്ര,ഹെൽമെറ്റ്, സീറ്റ് ബെൽറ്റ് എന്നിവയുടെ ലംഘനങ്ങൾ, തെറ്റായ പാതയിലോ ദിശയിലോ ഉള്ള ഡ്രൈവിംഗ്, ഹൈവേയിൽ മൃഗങ്ങളുടെ സാന്നിധ്യം, കാൽനട ക്രോസിംഗുകൾ എന്നിവയുൾപ്പെടെ 14 വ്യത്യസ്ത സംഭവങ്ങൾ തിരിച്ചറിയാൻ വൈഡ്സിന് കഴിയും.
















© Copyright 2025. All Rights Reserved