
യുകെയിലുള്ള കുറിച്ചി - നീലംപേരൂർ നിവാസികളുടെ പത്താമത് കുടുംബ സംഗമം മാഞ്ചസ്റ്ററിലെ സെയിൽമൂർ കമ്മ്യൂണിറ്റി ഹാളിൽ വച്ച് സെപ്റ്റംബർ 30ന് വിവിധ കലാപരിപാടികളോട് കൂടി നടത്തപ്പെടുന്നു. സൗഹൃദം പുതുക്കുന്നതിനും, കുട്ടികളുടെയും മുതിർന്നവരുടെയും കലാപരമായ കഴിവുകൾ പ്രകടിപ്പിക്കുന്നതിനും ഉള്ള വേദിയായും എപ്പോഴും സംഗമം മാറാറുണ്ട്.
രാവിലെ 11 മണി മുതൽ വൈകുന്നേരം 6 മണി വരെയാണ് സംഗമം നടക്കുന്നത്. പത്താമത് കുടുംബ സംഗമം വൻ വിജയമാക്കി തീർക്കുവാൻ എല്ലാ കുറിച്ചി-നീലംപേരൂർ നിവാസികളെയും ഹാർദ്ദമായി ഒരിക്കൽ കൂടി സ്വാഗതം ചെയ്യുന്നു.
















© Copyright 2025. All Rights Reserved