ഫൈനൽസ്, രണ്ട് എന്നീ ചിത്രങ്ങൾക്ക് ശേഷം പ്രജീവം മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവ്രതൻ നിർമ്മിക്കുന്ന സിനിമയാണ് ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ്. പ്രശസ്ത സംവിധായകൻ ഷാജി കൈലാസിന്റെയും  ആനിയുടെയും ഇളയ മകൻ റുഷിൻ ഷാജി കൈലാസ് ആണ് നായകനായി അഭിനയിക്കുന്നത്.  ടൈറ്റിൽ കഥാപാത്രമായ സുകുമാരക്കുറുപ്പായി അബുസലിം ആണ് എത്തുന്നത് അതേസമയം യുവ സൂപ്പർ താരം ദുൽക്കർ സൽമാനെക്കുറിച്ചുള്ള  ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പിലേ  "കണ്ടാൽ അവനൊരടാറ്" എന്ന ഗാനം മമ്മൂട്ടിയുടെ ജന്മദിനത്തലേന്ന്‌, സെപ്റ്റംബർ ആറാം തീയതി ഈ ഗാനം റിലീസ് ചെയ്യുമെന്ന് അണിയറക്കാർ അറിയിച്ചു.

05/09/24

പ്രജീവം മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവ്രതൻ നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന ഗ്യാങ്‌സ് ഓഫ് സുകുമാരക്കുറുപ്പ് ഓണച്ചിത്രമായി സെപ്റ്റംബർ 13 നാണ് പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. ഷാജി കൈലാസ്- ആനി ദമ്പതികളുടെ മകൻ റുഷിൻ ഷാജി കൈലാസ് ആദ്യമായി നായക വേഷത്തിൽ എത്തുന്ന ഈ സിനിമയിൽ അബു സലിം, ജോണി ആന്റണി, ടിനി ടോം, ശ്രീജിത്ത് രവി, സൂര്യ ക്രിഷ്, സുജിത് ശങ്കർ, ദിനേശ് പണിക്കർ, സിനോജ് വർഗീസ്, എബിൻ ബിനോ, അജയ് നടരാജ്, ഇനിയ, പൂജ മോഹൻരാജ്, പാർവതി രാജൻ ശങ്കരാടി, കൃഷ്ണ സ്വരൂപ് വിനു തുടങ്ങി ഒട്ടേറെ താരങ്ങൾ അഭിനയിക്കുന്നു.  സംവിധായകൻ ഷെബിയുടെ കഥയ്ക്ക് വി ആർ ബാലഗോപാൽ തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നു. ക്യാമറ രതീഷ് രാമനും എഡിറ്റിംഗ് സുജിത് സഹദേവും നിർവഹിച്ചു. ബി കെ ഹരിനാരായണൻ എഴുതിയ വരികൾക്ക് മെജോ ജോസഫ് ആണ് ഈണം നൽകിയിട്ടുള്ളത്. വിനീത് ശ്രീനിവാസൻ, അഫ്സൽ, മുരളീകൃഷ്ണ എന്നിവരാണ് ഗായകർ. പശ്ചാത്തലം സംഗീതം റോണി റാഫേലിന്റേതാണ്. കലാ സംവിധാനം സാബുറാം. മേക്കപ്പ് സന്തോഷ് വെൺപകൽ.ആക്ഷൻസ് റൺ രവി. ചീഫ് അസോസിയേറ്റ് ഡയറക്ടർ കൃഷ്ണകുമാർ വിഎസ്.
പി ആർ ഒ എം കെ ഷെജിൻ

Latest Articles
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu