
യുകെയില്‍ നടപ്പിലാക്കാനൊരുങ്ങിയ സുപ്രധാനമായ ഗ്രീന്‍പോളിസികള്‍ വൈകിപ്പിക്കാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നു. ബ്രിട്ടന്റെ സിറോ എമിഷന്‍ കാര്‍ പോളിസിയില്‍ കാതലായ മാറ്റങ്ങള്‍ വരുത്തിയിരിക്കുകയാണ് പ്രധാനമന്ത്രി ഋഷി സുനക്. 2030 മുതല്‍ പുതിയ ഡീസല്‍ -പെട്രോള്‍ കാറുകളുടെ വില്പന പൂര്‍ണമായും നിരോധിക്കാനുള്ള ബോറിസ് സര്‍ക്കാരിന്റെ തീരുമാനം സുനക് പൊളിച്ചെഴുതി. 2035 മുതല്‍ മാത്രമാകും ഈ നിരോധനം പ്രാബല്യത്തിലാകുക.
ഇതോടൊപ്പം വീടുകളില്‍ ഗ്യാസ് ബോയിലറുകള്‍ മാറ്റി ഇലക്ട്രിക് ഹീറ്റിങ് സംവിധാനം സ്ഥാപിക്കാനുള്ള ക്യാഷ് ഇന്‍സെന്റീവ് 50 ശതമാനം വര്‍ധിപ്പിച്ചു. നിലവില്‍ 5000 പൗണ്ടായിരുന്നു ഇതിനായി ഓരോ വീടിനും അനുവദിച്ചിരുന്നത്. ഇത് 7,500 പൗണ്ടായി വര്‍ധിപ്പിച്ചു. മുന്‍ സര്‍ക്കാരിന്റെ സിറോ എമിഷന്‍ പോളിസിയില്‍ വെള്ളം ചേര്‍ക്കുകയല്ല, മറിച്ച് സാധാരണക്കാര്‍ക്ക് താങ്ങാനാവാത്ത അധികചെലവുകള്‍ ഒഴിവാക്കി ലക്ഷ്യം കാണാനുള്ള മാര്‍ഗം എളുപ്പമാക്കുക മാത്രമാണ് താന്‍ ചെയ്യുന്നതെന്ന് ഋഷി സുനക് വ്യക്തമാക്കി.
















© Copyright 2025. All Rights Reserved