
യുകെയിലെ മോര്ട്ട്ഗേജ് മാര്ക്കറ്റില് ഫിക്സഡ് ഡീലുകളുടെ ശരാശരി നിരക്കുകള് കുറയുന്ന പ്രവണത തുടരുന്നു. രണ്ടും അഞ്ചും വര്ഷ ഫിക്സുകള്ക്കുള്ള നിരക്കുകളിലാണ് കാര്യമായ കുറവുണ്ടായിരിക്കുന്നതെന്നാണ് മണിഫാക്ട്സ്കംപയര്.കൊ.യുകെയുടെ വക്താവായ ജെയിംസ് ഹൈഡ് വെളിപ്പെടുത്തുന്നത്. ഇത് പ്രകാരം പ്രമുഖ ബ്രാന്ഡുകള് ഫിക്സഡ് റേറ്റുകളില് കാര്യമായ കുറവ് വരുത്തിയിട്ടുണ്ട്. ഇത് പ്രകാരം ടിഎസ്ബി 0.50 ശതമാനം ബാര്ക്ലേസ് 0.20 ശതമാനവും ഹാലിഫാക്സ് 0.12 ശതമാനവും ഇളവുകളാണ് പ്രദാനം ചെയ്തിരിക്കുന്നത്.
ഇതിന് പുറമെ മറ്റ് നിരവധി ലെന്ഡര്മാരും ഡീല് നിരക്കുകളില് ഇളവ് പ്രദാനം ചെയ്തിട്ടുണ്ട്. അതായത് കെന്സിംഗ്ടണ് തെരഞ്ഞെടുക്കപ്പെട്ട ഫിക്സഡ് നിരക്കുളില് 0.85 ശതമാനം വരെയും കോ ഓപ്പറേറ്റീവ് ബാങ്ക് 0.47 ശതമാനം വരെയും വെട്ടിക്കുറവ് കഴിഞ്ഞ വാരത്തില് വരുത്തിയിട്ടുണ്ട്. റെസിഡന്ഷ്യല് റെന്ററായ എംപവേഡ് മോര്ട്ട്ഗേജസ് അവരുടെ മൂന്ന് വര്ഷ ഫിക്സഡ് നിരക്ക് പ്രൊഡക്ടുകളില് അഞ്ച് ബേസിസ് പോയിന്റ് വരെ വെട്ടിക്കുറവാണ് വരുത്തിയിരിക്കുന്നത്.
















© Copyright 2025. All Rights Reserved