
ഇളയ സഹോദരനൊപ്പം കളിത്തോക്കുമായി കളിച്ചു കൊണ്ടിരിക്കവേ 13കാരന് പയ്യനെ അറസ്റ്റു ചെയ്ത് ലണ്ടന് പൊലീസ്. പതിവ് പട്രോളിംഗിനിടെയാണ് തോക്കുമായി വെള്ളത്തില് കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികള് പൊലീസിന്റെ ശ്രദ്ധയില്പ്പെട്ടത്. ഉടന് തന്നെ അതു യഥാര്ത്ഥ തോക്കാണെന്നും വെടിയുതിര്ക്കാന് സാധ്യതയുണ്ടെന്നും കാട്ടി പൊലീസ് മൂത്ത കുട്ടിയെ കൈവിലങ്ങ് വച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. കിഴക്കന് ലണ്ടനിലെ ഹാക്ക്നിയിലാണ് സംഭവം.
അതേസമയം, മെട്രോപൊളിറ്റന് പോലീസിന്റെ ഈ പ്രവര്ത്തി പുനഃപരിശോധിക്കുമെന്ന് ഇന്ഡിപെന്ഡന്റ് ഓഫീസ് പറയുന്നു. എന്നാല് കുട്ടിയുടെ കുടുംബം അതീവ രൂക്ഷമായാണ് സംഭവത്തിനെതിരെ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഇതിനു പിന്നില് വംശീയവെറിയാണെന്നാണ് അമ്മ പറയുന്നത്. തന്റെ മകന് വെളുത്ത കുട്ടിയായിരുന്നെങ്കില് ഈ സംഭവം നടക്കില്ലായിരുന്നുവെന്നാണ് കുട്ടിയുടെ അമ്മ വ്യക്തമാക്കിയത്. ഇതിനെ തുടര്ന്നാണ് അന്വേഷണം നടത്താന് വാച്ച്ഡോഗ് തീരുമാനിച്ചത്.
ഈ സംഭവം കുടുംബത്തേയും പ്രത്യേകിച്ച് കുട്ടികളുടെ അമ്മയ്ക്ക് വളരെ സങ്കടവും ബുദ്ധിമുട്ടും നല്കിയിട്ടുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. അതുകൊണ്ടു തന്നെ പരാതിയില് ശരിയായി അന്വേഷിക്കുമെന്ന് ഐഒപിസിയുടെ ലണ്ടന് റീജിയണല് ഡയറക്ടര് ചാര്മൈന് അര്ബോയിന് പറഞ്ഞു. പോലീസ് ഞങ്ങള്ക്ക് അയയ്ക്കുന്ന എല്ലാ പരാതികളും അന്വേഷിക്കാറില്ല. എന്നാല് ഈ കേസില് പൊലീസ് എടുത്ത തീരുമാനം വീണ്ടും പുനഃപരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
















© Copyright 2025. All Rights Reserved