
ആറുവയസ്സുകാരന്റെ അമ്മ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലാണ്. ജോസഫ് ക്യൂബ എന്ന 75കാരനാണ് ക്രൂരകൃത്യം ചെയ്തത്. 26 തവണയാണ് ഇയാൾ കുട്ടിയെ കുത്തിയത്. ഇസ്രയേൽ-പലസ്തീൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ഈ ക്രൂരകൃത്യം ചെയ്തത് എന്നാണ് പൊലീസ് നിഗമനം. ഷിക്കാഗോയിലാണ് സംഭവം നടന്നത്. കൊല്ലപ്പെട്ട കുട്ടി പലസ്തീൻ വംശജൻ ആണെന്ന് കൗൺസിൽ ഓഫ് അമേരിക്കൻ ഇസ്ലാമിക് റിലേഷൻസ് പറഞ്ഞു. എന്നാൽ, കുട്ടിയുടെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ യുഎസ് പൊലീസ് തയ്യാറായില്ല. തങ്ങൾക്ക് നേരെ ആക്രമണം നടന്നതായി പൊലീസിന്റെ എമർജൻസി നമ്പറിൽ കുട്ടിയുടെ അമ്മയാണ് വിളിച്ചു പറഞ്ഞത്. പൊലീസ് എത്തുമ്പോഴേക്കും പ്രതി കടന്നുകളഞ്ഞു. വീട്ടിനുള്ളിലെ മുറിയ്ക്കുള്ളിലാണ് അമ്മയേയും മകനെയും കുത്തേറ്റ നിലയിൽ കണ്ടെത്തിയത്. കുട്ടിയുടെ വയറ്റിൽ നിന്ന് ഏഴ് ഇഞ്ച് നീളമുള്ള ബ്ലേഡ് ഘടിപ്പിച്ച കത്തി കണ്ടെത്തി.
പൊലീസ് നടത്തിയ അന്വേഷണത്തിൽ വീടിന് സമീപത്തെ വഴിയിൽ തലയിൽ മുറിവേറ്റ നിലയിൽ ക്യൂബ ഇരിക്കുന്നത് കണ്ടെത്തി. 'മുസ്ലിംകൾ ഉറപ്പായും മരിക്കണം' എന്ന് പറഞ്ഞാണ് ഇയാൾ കുട്ടിയേയും അമ്മയേയും ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.
ആക്രമണത്തെ അപലപിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ രംഗത്തെത്തുകയും വിദ്വേഷത്തിന്റെ ഭയാനകമായ പ്രവൃത്തിയാണ് ഇതെന്നും ബൈഡൻ പറഞ്ഞു.
















© Copyright 2025. All Rights Reserved