ലോകേഷിനെ ട്രോളണ്ട, സംഭവം സത്യം; വിഡിയോയുമായി ‘ലിയോ’ ടീം..

02/11/23

ലിയോ’ സിനിമയിലെ ഫ്ലാഷ്ബാക്ക് കഥ വ്യാജമാകാം എന്ന സൂചനയുമായി എത്തിയ സംവിധായകൻ ലോകേഷ് കനകരാജിനെതിരെ ട്രോളുകളുമായി ഒരുകൂട്ടം വിമർശകർ എത്തിയിരുന്നു. മൻസൂർ അലിഖാൻ അവതരിപ്പിച്ച ഹൃദയരാജ് എന്ന കഥാപാത്രം ഗൗതം േമനോനോടു പറയുന്ന കഥയാണ് ലിയോയുടെ ഫ്ലാഷ്ബാക്കായി കാണിക്കുന്നത്. അതിൽ മൻസൂർ അലിഖാന്റെ കഥാപാത്രം പറയുന്നൊരു ഡയലോഗ് ഫൈനല്‍ ഔട്ടിൽ താൻ വെട്ടിക്കളഞ്ഞിരുന്നതായും ലോകേഷ് പറയുകയുണ്ടായി. കഥയുടെ പോരായ്മ മറച്ചു വയ്ക്കാനുള്ള ലോകേഷിന്റെ പുതിയ അടവാണ് ഈ കള്ളക്കഥയെന്നായിരുന്നു പ്രധാന വിമർശനം. ഇപ്പോഴിതാ ഫൈനൽ എഡിറ്റിൽ വെട്ടിക്കളഞ്ഞ ആ രംഗം അണിയറ പ്രവർത്തകർ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നു.നിങ്ങൾ ചോദിച്ചു, ഇതാ തരുന്നു, കാഴ്ചപ്പാട് സീൻ ഫൂട്ടേജ് നന്നായിട്ടുണ്ടോ?’’ എന്ന അടിക്കുറിപ്പോടെയാണ് നിർമാതാക്കളായ സെവൻ സ്ക്രീൻ സ്റ്റുഡിയോ വിഡിയോ പുറത്തുവിട്ടത്.എല്ലാ ആയിരം കഥയ്ക്കും അവരുടേതായ കാഴ്ചപ്പാട് ഉണ്ടാകും. ഇതെന്റെ കാഴ്ചപ്പാടിലുള്ള കഥ.’’–ഇതാണ് വിഡിയോയിലെ ഡയലോഗ്. ഈ വിഡിയോ പുറത്തിറങ്ങിയതോടെ ലോകേഷിനെയും നിർമാതാക്കളെയും പ്രശംസിച്ച് ആളുകൾ എത്തി. തമിഴ് സിനിമയുടെ ചരിത്രത്തിലെ മികച്ച മാർക്കറ്റിങ് സ്ട്രാറ്റജികളിലൊന്നാണിതെന്നായിരുന്നു ഫിലിം മേക്കർ മോഹൻ ജി. ക്ഷത്രിയൻ കുറിച്ചത്.

അഭിമുഖത്തിൽ ലോകേഷ് പറഞ്ഞ വാക്കുകൾ ചുവടെ: ‘‘ഈ കഥ പാര്‍ഥിപന്റെ വായിൽനിന്നു കേട്ടതല്ല, മൂന്നാമതൊരു മനുഷ്യൻ പറഞ്ഞ കഥയാണിത്. അയാൾ പറഞ്ഞത് നുണയോ സത്യമോ ആകാം. ഈ കഥ പറയുന്നതിനു മുമ്പ് മൻസൂർ അലിഖാൻ പറയുന്നൊരു ഡയലോഗ് ഉണ്ട്. എല്ലാ കഥയ്ക്കും അവരുടേതായ കാഴ്ചപ്പാട് ഉണ്ടാകും. ഇതെന്റെ കാഴ്ചപ്പാടിലുള്ള കഥ എന്നു പറഞ്ഞാണ് കഥ പറയാൻ തുടങ്ങുന്നത്. പക്ഷേ ഫൈനൽ ‍ഡ്രാഫ്റ്റിൽ ആ സീൻ വെട്ടിക്കളഞ്ഞു. അടുത്ത ഇരുപതു നിമിഷം നമ്മൾ പറയുന്നത് നുണയാണെന്ന് വെളിവാക്കുന്ന ഒരു ഡയലോഗ് ആണ് അതെന്ന് എഡിറ്റര്‍ ഫിലോമിൻ പറഞ്ഞിരുന്നു. ആ സംശയം വന്നതോടെയാണ് ആ ഡയലോഗ് കട്ട് ചെയ്തത്. ഫ്ലാഷ്ബാക്ക് ഭാഗം നീണ്ടതായിരുന്നു. 45 മിനിറ്റ് ഉണ്ടായിരുന്നു. ആദ്യ ഭാഗത്തിലെ കണക്‌ഷൻ മിസ് ചെയ്ത് മറ്റൊരു വ്യത്യസ്ത സിനിമ പോലെ തോന്നുമോ എന്ന് സംശയം തോന്നിയതിനാൽ അതു വെട്ടിക്കളഞ്ഞു.’’

Latest Articles
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu