
ആയിരക്കണക്കിന് പേര്ക്ക് തൊഴില് നഷ്ടപ്പെടുന്ന പദ്ധതിക്കെതിരെ സമരാഹ്വാനവുമായി തൊഴിലാളി യൂണിയനുകള്. പോര്ട്ട് ടാള്ബോട്ടിലെ ടാറ്റ സ്റ്റീല് ജീവനക്കാരാണ് സമരത്തിനിറങ്ങുമെന്ന മുന്നറിയിപ്പ് നല്കുന്നത്. പ്രകൃതി സൗഹാര്ദ്ദ രീതിയില് ഉരുക്ക് നിര്മ്മിക്കുന്നതിനായി 1.2 ബില്യന് പൗണ്ടിന്റെ നിക്ഷേപം ഇക്കഴിഞ്ഞ സെപ്റ്റംബറില് ആയിരുന്നു പ്രഖ്യാപിച്ചത്. എന്നാല്, ഈ പദ്ധതി വഴി ഏതാണ്ട് 3000 പേര്ക്ക് തൊഴില് നഷ്ടമാകും എന്നാണ് കണക്കാക്കപ്പെടുന്നത്. പുതിയ പദ്ധതി 5000 തോഴിലുകള് സംരക്ഷിക്കും എന്നായിരുന്നു ബ്രിട്ടീഷ് സര്ക്കാര് നേരത്തെ പറഞ്ഞിരുന്നത്. യു കെയില് ആകമാനമായി 8000 തൊഴിലാളികള്ക്കാണ് ടാറ്റാ സ്റ്റീല് ജോലി നല്കുന്നത്. അതില് 4000 പേര് പോര്ട്ട് ടാള്ബോട്ടിലാണ് ജോലി ചെയ്യുന്നത്. തൊഴില് സംരക്ഷിക്കുന്നതിനായി ആവശ്യമായ നടപടികള് യൂണിയന് എടുക്കുമെന്നാണ് കമ്മ്യുണിറ്റി യൂണീയന്റെ നാഷണല് ഓഫീസര് ആയ അലുന് ഡേവിസ് പറഞ്ഞത്.
ഹരിത തൊഴിലിലേക്ക് മാറുക എന്നതാണ് ഉദ്ദേശമെങ്കില്, യു കെയിലെ ഫാക്ടറികള് അടച്ചുപൂട്ടി, ജയ്പൂരിലും പരിസര പ്രദേശങ്ങളിലും അതുപോലെ ഹോളണ്ടിലും നിര്മ്മിച്ച ഉരുക്ക് വൃത്തികെട്ട കപ്പലുകളില് യു കെയില് എത്തിക്കുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.അതേസമയം, യു കെയിലെ കാര്ബണ് വികരണം കുറയ്ക്കുക എന്ന കമ്പനിയുടെ ആശയത്തോട് യൂണിയനുകള് വിശാലമായ തലത്തില് യോജിക്കുന്നുണ്ട്. എന്നാല്, മെറ്റല് സ്ക്രാപ്പ് ഉരുക്കുന്നതിനായി ബ്ലാസ്റ്റ് ഫെര്ണസ് മാറ്റി ഇലക്ട്രിക് ഫര്ണസുകള് സ്ഥാപിക്കാനുള്ള നടപടിയാണ് ആശങ്കപ്പെടുത്തുന്നത്.
















© Copyright 2025. All Rights Reserved