ഇക്കിൾ (Hiccup) വന്നിട്ടില്ലാത്തവർ വളരെ വിരളമാണ്. ഒരു നിമിഷം മാത്രം നീണ്ടുനിൽക്കുന്ന ഒരു സാധാരണ അസ്വസ്ഥതയായി ഇത് കാണപ്പെടുമ്പോഴും, ചിലർക്കിത് ദിവസങ്ങളോളം, മാസങ്ങളോളം, അത്യപൂർവമായി വർഷങ്ങളോളം പോലും തുടരാം. അതുകൊണ്ടുതന്നെ “ആരോ എവിടെയോ ഇരുന്ന് നമ്മളെ കുറിച്ച് പറയുന്നുണ്ടാവും” എന്ന നാട്ടുപറമാർക്കും ഇക്കിളിനോടൊപ്പം യാത്ര തുടരുന്നു!
ഇക്കിൾ എന്നത് നമ്മുടെ ശരീരത്തിലെ ഒരു പേശിയായ ഡയഫ്രം (Diaphragm) അപ്രതീക്ഷിതമായി ചുരുങ്ങുമ്പോൾ ഉണ്ടാകുന്ന പ്രതികരണമാണ്. ഡയഫ്രം നെഞ്ചിനെയും വയറിനെയും വേർതിരിക്കുന്ന പ്രധാന ശ്വസനപേശിയാണ്. ഇത് പെട്ടെന്ന് സ്പാസം (spasm) ആകുമ്പോൾ ശ്വാസകോശത്തിലേക്ക് വായു വേഗത്തിൽ കയറുന്നു. അതേസമയം ശബ്ദതന്തുക്കൾ (vocal cords) അടയുന്നതിലൂടെ “ഹിക്” എന്ന ശബ്ദം ഉണ്ടാകും.
ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവായ ഹിപ്പോക്രാറ്റ്സ് ഇക്കിളിന് കരളിലെ വീക്കം കാരണമാകുമെന്ന് കരുതിയിരുന്നു. പിന്നീട് 1833-ൽ ശാസ്ത്രജ്ഞനായ Charles Shortt ഡയഫ്രത്തിനും ഫ്രെനിക് നാഡിക്കും (Phrenic nerve) ഇക്കിളുമായി ബന്ധമുണ്ടെന്ന് വിശദീകരിച്ചു.
ഇക്കിൾ ഉണ്ടാകുന്നതിന് പ്രധാനമായും മൂന്ന് ഘടകങ്ങൾ ബാധകമാണ്:
ഫ്രെനിക് നാഡി കഴുത്തിൽ നിന്ന് നെഞ്ചിലേക്കും ഡയഫ്രം വരെയും നീളുന്നു. ഇതിൽ ഉണ്ടാകുന്ന ഏത് അസ്വാസ്ഥ്യവും (irritation) ഇക്കിളിന് കാരണമാകും. അതുപോലെ വാഗസ് നാഡിയിലുണ്ടാകുന്ന അസ്വസ്ഥതയും ഇക്കിള്‍ ഉണ്ടാക്കും.
സ്ഥിരമായ ഇക്കിൾ കൂടുതലായി പുരുഷന്മാരിലാണ് കാണപ്പെടുന്നത്. ഏകദേശം 80% ശാരീരിക കാരണങ്ങൾ മൂലവും 20% മാനസിക കാരണങ്ങൾ മൂലവുമാണ്.
കേന്ദ്ര നാഡീവ്യൂഹത്തെ ബാധിക്കുന്ന പ്രശ്നങ്ങൾ:
മറ്റ് കാരണങ്ങൾ:
മാനസിക സമ്മർദ്ദം വാഗസ് നാഡിയെ ബാധിച്ച് ഇക്കിള്‍ ഉണ്ടാക്കാം.
സാധാരണ ഇക്കിൾ അപകടകരമല്ല. എന്നാൽ വിട്ടുമാറാത്ത ഇക്കിൾ:
CO₂ അളവ് കൂടുമ്പോൾ ശ്വസന നിയന്ത്രണ സംവിധാനം സാധാരണ നിലയിലേക്ക് മടങ്ങും.
താഴെപ്പറയുന്ന സാഹചര്യങ്ങളിൽ ഡോക്ടറെ കാണണം:
ചികിത്സയിൽ ഉപയോഗിക്കുന്ന മരുന്നുകൾ:
ലോകത്തിലെ ഏറ്റവും നീണ്ടുനിന്ന ഇക്കിൾ കേസുകളിൽ ഒന്ന് അമേരിക്കക്കാരനായ Charles Osborne ആണ്. അദ്ദേഹത്തിന് ഏകദേശം 68 വർഷം ഇക്കിൾ തുടർന്നിരുന്നു (1922–1990). ഇത് ഇക്കിളിന്റെ ഗുരുതരമായ രൂപം എത്രത്തോളം ദൈർഘ്യമേറിയിരിക്കാമെന്ന് കാണിക്കുന്നു.
















© Copyright 2025. All Rights Reserved