'സർക്കാർ പട്ടികജാതി പട്ടികവർഗത്തിന് സിനിമ എടുക്കാൻ കൊടുക്കുന്നത് ഒന്നരക്കോടി രൂപയാണ്, അഴിമതി ഉണ്ടാക്കാനുള്ള വഴിയാണത്, ഒന്നരക്കോടി കുറച്ചിട്ട് 50 ലക്ഷമാക്കി മൂന്ന് പേർക്ക് കൊടുക്കുക'; അടൂർ ഗോപാലകൃഷ്ണൻ

04/08/25

സിനിമ കോൺക്ലേവിൽ വിവാദ പരാമർശവുമായി അടൂർ ഗോപാലകൃഷ്ണൻ. പട്ടിക ജാതി വിഭാഗക്കാർക്ക് സിനിമയെടുക്കാൻ സർക്കാർ ഫണ്ട് നൽകുന്നതെിരെയാണ് അടൂർ ഗോപാലകൃഷ്ണന്റെ വിമർശനം. വെറുതെ പണം നൽകരുതെന്നും പട്ടിക ജാതിക്കാർക്ക് സിനിമയെടുക്കാൻ തീവ്ര പരിശീലനം നൽകണമെന്നും അടൂർ ഗോപാല കൃഷ്ണൻ പറഞ്ഞു. സ്ത്രീകൾക്ക് സിനിമയെടുക്കാൻ ഫണ്ട് നൽകുന്നതിനേയും അദ്ദേഹം വിമർശിക്കുന്നുണ്ട്. പട്ടിക ജാതി വിഭാഗത്തിൽ നിന്നും സിനിമയെടുക്കാൻ വരുന്നവർക്ക് തീവ്ര പരിശീലനം നൽകണം. വെറുതെ പണം കൊടുക്കരുത്. ഒന്നരക്കോടി അധികമാണ്. അമ്പത് ലക്ഷം വച്ച് മൂന്ന് പേർക്ക് കൊടുത്താൽ മതിയെന്നാണ് അടൂർ പറയുന്നത്.

Latest Articles
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu