അണ്ടർ 19 ലോകകപ്പ് സെമിയിൽ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് ആവേശജയം

07/02/24

അണ്ടർ 19 ലോകകപ്പ് സെമിഫൈനലിൽ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് ആവേശജയം. 245 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ 7 പന്തുകൾ ബാക്കിനിൽക്കെ 8 വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് വിജയിച്ചത്.

95 പന്തിൽ 96 റൺസ് നേടിയ സച്ചിൻ ദാസും 81 റൺസ് നേടിയ ക്യാപ്റ്റൻ ഉദയ് സഹാറനുമാണ് ഇന്ത്യൻ വിജയശില്പികൾ. ദക്ഷിണാഫ്രിക്കക്കായി ക്വേന മപാക്കയും ട്രിസ്റ്റൻ ലീസും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. (india won u19 semifinal)
ടൂർണമെൻ്റിൽ ഇതുവരെ ആധികാരികമായി എതിരാളികളെ തകർത്ത ഇന്ത്യക്ക് വളരെ മോശം തുടക്കമാണ് ലഭിച്ചത്. ടൂർണമെൻ്റിൽ ഏറ്റവുമധികം വിക്കറ്റ് നേടിയ ക്വെന മപാക ആ നേട്ടം ശരിവെക്കുന്ന തരത്തിലാണ് തുടങ്ങിയത്. ആദ്യ പന്തിൽ തന്നെ ഓപ്പണർ ആദർശ് സിംഗിനെ ഒരു തകർപ്പൻ ബൗൺസറിലൂടെ വിക്കറ്റ് കീപ്പറിൻ്റെ കൈകളിലെത്തിച്ച മപാക ഇന്ത്യൻ ബാറ്റർമാരെ തുടർച്ചയായി ബീറ്റ് ചെയ്തു. പിന്നാലെ ടൂർണമെൻ്റിൽ ഏറ്റവുമധികം റൺസ് നേടിയ ഇന്ത്യയുടെ മൂന്നാം നമ്പർ താരം മുഷീർ ഖാനെ മറ്റൊരു ബൗൺസറിലൂടെ വീഴ്ത്തിയ ട്രിസ്റ്റൻ ലീസ് ഇന്നിംഗ്സിലെ 10ആം ഓവറിൽ അർഷിൻ കുൽക്കർണിയെയും (12) മടക്കി. ഏറെ വൈകാതെ പ്രിയാൻശു മോലിയയെ (5) വീഴ്ത്തിയ ലീസ് തൻ്റെ വിക്കറ്റ് വേട്ട മൂന്നാക്കി ഉയർത്തി. ഇതോടെ ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തിൽ 32 റൺസ് എന്ന നിലയിലേക്ക് കൂപ്പുകുത്തി.
അഞ്ചാം വിക്കറ്റിൽ ക്യാപ്റ്റനു കൂട്ടായി സച്ചിൻ ദാസ് എത്തി. ഇതോടെ ഇന്ത്യ സാവധാനം കരകയറാൻ തുടങ്ങി. സച്ചിൻ ദാസ് ആക്രമിച്ചുകളിച്ചപ്പോൾ ഉദയ് വിക്കറ്റ് സംരക്ഷിച്ചു. 47 പന്തിൽ സച്ചിൻ ഫിഫ്റ്റി തികച്ചു. 88 പന്തിൽ സഹാറനും അർധസെഞ്ചുറിയിലെത്തി. 171 റൺസ് നീണ്ട അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് പൊളിക്കാൻ ഏഴ് ബൗളർമാരെ ദക്ഷിണാഫ്രിക്ക പരീക്ഷിച്ചെങ്കിലും വിജയിച്ചില്ല. ഒടുവിൽ പ്രോട്ടീസിൻ്റെ ഏറ്റവും മികച്ച ബൗളർ ക്വെനെ മപാക തന്നെ ആ കടമ നിർവഹിച്ചു. സച്ചിൻ ദാസിനെ വീഴ്ത്തിയാണ് മപാക ദക്ഷിണാഫ്രിക്കയ്ക്ക് ബ്രേക്ക് ത്രൂ സമ്മാനിച്ചത്. ശേഷം ആരവല്ലി അവനീഷ് (10), മുരുഗൻ അഭിഷേക് (0) എന്നിവർ വേഗം മടങ്ങിയെങ്കിലും 9ആം നമ്പരിലെത്തിയ രാജ് ലിംബാനി 4 പന്തിൽ 13 റൺസ് നേടിയത് നിർണായകമായി. വിജയിക്കാൻ ഒരു റൺസുള്ളപ്പോൾ സഹാറൻ റണ്ണൗട്ടായെങ്കിലും അടുത്ത പന്തിൽ ബൗണ്ടറി നേടിയ ലിംബാനി ഇന്ത്യയെ ആവേശജയത്തിലെത്തിക്കുകയായിരുന്നു.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'സിദ്ധരാമുള്ള ഖാൻ' എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു കേസെടുത്തത്.

ജോ ബൈഡനെ നീക്കണമെന്ന് കമല ഹാരിസിനോട് അറ്റോർണി ജനറൽ; പൊതു ഇടപഴകലുകളിലും വിദേശ നേതാക്കളുമായുള്ള ആശയവിനിമയത്തിലും ബൈഡന്റെ വിവരമില്ലായ്മ പ്രകടമായ സന്ദർഭങ്ങളുണ്ടായിരുന്നെന്നും തന്റെ അഭ്യർത്ഥനയുടെ നിയമപരമായ അടിസ്ഥാനം അടിവരയിട്ട് മോറിസി ചൂണ്ടിക്കാട്ടിയത്

യുകെ അടക്കമുള്ള രാജ്യങ്ങളിലെ സാംസങ്ങ് ഗാലക്സി ആൻഡ്രോയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യം വെച്ച് ഓൺലൈൻ ക്രിമിനലുകൾ രംഗത്ത്; 61 രാജ്യങ്ങളിൽ 1800 ബാങ്കിംഗ് ആപ്ലിക്കേഷനുകൾ ഹാക്ക് ചെയ്യാൻ സാധ്യത; യുകെയിലെ 48 ബാങ്കുകളും ലിസ്റ്റിൽ

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2023. All Rights Reserved

crossmenu