ഇരട്ട ഗോളുമായി ക്രിസ്റ്റ്യാനോ, കലണ്ടർ വർഷം കൂടുതൽ ഗോൾ നേടുന്ന താരം

27/12/23

സൗദി പ്രോ ലീഗിൽ അൽ നസറിന് വമ്പൻ ജയം. രണ്ടിനെതിരെ അഞ്ചുഗോളുകൾക്ക് കരിം ബെൻസമയുടെ നേതൃത്വത്തിലിറങ്ങിയ അൽ ഇത്തിഹാദിനെയാണ് കീഴടക്കിയത്. സാദിയോ മാനെയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ഇരട്ട ഗോൾ നേടി. അബ്ദുറസാക്ക് ഹംദള്ളാഹ് അൽ ഇത്തിഹാദിനായും ഇരട്ടഗോൾ സ്വന്തമാക്കി. ഗോൾ നേടിയതോടെ ഈ കലണ്ടർ വർഷം ഏറ്റവുംകൂടുതൽ ഗോൾനേടുന്നതാരമെന്ന നേട്ടവും പോർച്ചുഗീസ് സൂപ്പർതാരം സ്വന്തമാക്കി. 2023 ൽ 53 ഗോളുകളാണ് 38കാരൻ അടിച്ചുകൂട്ടിയത്. 53 തവണ വലകുലുക്കിയ ഫ്രാൻസ് യുവതാരം കിലിയൻ എംബാപെയും ഇംഗ്ലണ്ട് താരം ഹാരി കെയിനുമാണ് രണ്ടാമത്.

മത്സരത്തിന്റെ 14-ാം മിനിറ്റിൽ അബ്ദുറസാക്ക് ഹംദള്ളാഹിലൂടെ അൽ ഇത്തിഹാദാണ് ആദ്യം വലകുലുക്കിയത്. അഞ്ച് മിനിറ്റിനകം അൽ നസർ തിരിച്ചടിച്ചു. ഒട്ടാവിയെ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റി ക്രിസ്റ്റ്യാനൊ അനായാസം വലയിലാക്കി. 38-ാം മിനിറ്റിൽ ആൻഡേഴ്‌സൺ ടലിസ്‌കയിലൂടെ അൽ നസർ മത്സരത്തിൽ ആദ്യമായി ലീഡെടുത്തു. 51ാം മിനിറ്റിൽ അബ്ദുറസാക്ക് ഹംദള്ളാഹിലൂടെ ഇത്തിഹാദ് സമനില പിടിച്ചു. 66-ാം മിനിറ്റിൽ ഒട്ടാവിയോയെ വീണ്ടും ഫൗൾചെയ്തത് മത്സരഗതിയെ മാറ്റി. ഇതോടെ ബ്രസീൽതാരം ഫാബിഞ്ഞോ ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ ഇത്തിഹാദ് പത്തുപേരായി ചുരുങ്ങി. ഫൗളിന് ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് അൽ നസർ ക്യാപ്റ്റൻ ഗോൾനേട്ടം രണ്ടാക്കി ഉയർത്തി. 75,82 മിനിറ്റുകളിൽ ഗോൾ നേടി സെനഗൽ തരം സാദിയോ മാനെ പട്ടികപൂർത്തിയാക്കി. നിലവിൽ 18 കളിയിൽ 14 ജയവുമായി 43 പോയന്റുള്ള അൽ നസർ രണ്ടാംസ്ഥാനത്താണ്. അൽഹിലാലാണ് ഒന്നാമത്.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'സിദ്ധരാമുള്ള ഖാൻ' എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു കേസെടുത്തത്.

ജോ ബൈഡനെ നീക്കണമെന്ന് കമല ഹാരിസിനോട് അറ്റോർണി ജനറൽ; പൊതു ഇടപഴകലുകളിലും വിദേശ നേതാക്കളുമായുള്ള ആശയവിനിമയത്തിലും ബൈഡന്റെ വിവരമില്ലായ്മ പ്രകടമായ സന്ദർഭങ്ങളുണ്ടായിരുന്നെന്നും തന്റെ അഭ്യർത്ഥനയുടെ നിയമപരമായ അടിസ്ഥാനം അടിവരയിട്ട് മോറിസി ചൂണ്ടിക്കാട്ടിയത്

യുകെ അടക്കമുള്ള രാജ്യങ്ങളിലെ സാംസങ്ങ് ഗാലക്സി ആൻഡ്രോയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യം വെച്ച് ഓൺലൈൻ ക്രിമിനലുകൾ രംഗത്ത്; 61 രാജ്യങ്ങളിൽ 1800 ബാങ്കിംഗ് ആപ്ലിക്കേഷനുകൾ ഹാക്ക് ചെയ്യാൻ സാധ്യത; യുകെയിലെ 48 ബാങ്കുകളും ലിസ്റ്റിൽ

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2023. All Rights Reserved

crossmenu