2019ലെ ഏകദിന ലോകകപ്പിൽ എംഎസ് ധോണിയെ റണ്ണൗട്ടാക്കിയ ആ സംഭവത്തിനുശേഷം ഇന്ത്യ മുഴുവൻ തന്നെ വെറുത്തുവെന്ന് കിവീസ് താരം മാർട്ടിൻ ഗപ്റ്റിൽ. ഇതിന് ശേഷം ഇന്ത്യൻ ആരാധകരിൽ നിന്ന് ഭീഷണിയും വെറുപ്പും നിറഞ്ഞ മെയിലുകൾ ഇപ്പോഴും കിട്ടുന്നുണ്ടെന്നും ആ ത്രോ ഭാഗ്യം കൊണ്ട് വിക്കറ്റിൽ കൊണ്ടതാണെന്നും താരം പറഞ്ഞു. ധോണിയുടെ ആ ഷോട്ട് കണ്ടയുടൻ ഞാൻ ബോളനിരികിലേക്കു ഓടിയെത്തി.അവിടെ നിന്നും സ്റ്റംപുകളിലേക്കു എറിയുന്നതിൽ കാര്യമില്ലെന്നു എനിക്കു അറിയമായിരുന്നു. പക്ഷെ ഞാൻ ഒന്നു ശ്രമിച്ചു നോക്കുകയായിരുന്നു. ഒന്നര സ്റ്റംപുകൾ മാത്രമേ എനിക്കു അവിടെ നിന്നും ഉന്നം വയ്ക്കാൻ സാധിക്കുമായിരുന്നുള്ളൂ. ഭാഗ്യം കൊണ്ട് ആ ത്രോ സ്റ്റംപുകളിൽ പതിക്കുകയും ചെയ്തു.
എന്നാൽ ധോണിയെ റണ്ണൗട്ടാക്കിയ ആ സംഭവത്തിനുശേഷം ഇന്ത്യ മുഴുവൻ എന്നെ വെറുത്തു. നിരവധി വിദ്വേഷ മെയിലുകൾ എനിക്ക് ഇപ്പോഴും കിട്ടുന്നുണ്ട്- ലെജൻഡ്സ് ലീഗ് ക്രിക്കറ്റിൽ കളിക്കാനായി ഇന്ത്യയിലെത്തിയ ഗപ്റ്റിൽ പറഞ്ഞു.
© Copyright 2025. All Rights Reserved