
യുഎസ്-ഇസ്രയേൽ ആക്രമണങ്ങൾ ശക്തമാകുന്ന സാഹചര്യത്തിൽ, ഇറാനിലുള്ള ഇന്ത്യൻ പൗരന്മാർ അടുത്ത 48 മണിക്കൂർ പുറത്തിറങ്ങരുതെന്ന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇപ്പോൾ തുടരുന്നത് എവിടെയാണോ അവിടെത്തന്നെ അടുത്ത 48 മണിക്കൂർ തുടരുകയെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്.
ആളുകൾ വീടിനുള്ളിൽ തന്നെ തുടരണം. വൈദ്യുത, സൈനിക കേന്ദ്രങ്ങളുടെ പരിസരങ്ങളും കെട്ടിടങ്ങളുടെ മുകൾനിലകളും ഒഴിവാക്കണം. എംബസി വാടകക്കെടുത്ത ഹോട്ടലുകളിലുള്ളവർ എംബസി അധികൃതരുമായി പതിവായി സമ്പർക്കം പുലർത്തണമെന്നും നിർദേശിച്ചു. അതേസമയം ഇറാൻ അമേരിക്കയുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും അവസാനിപ്പിച്ചു. സന്ദേശകൈമാറ്റങ്ങൾ ഉൾപ്പെടെ എല്ലാ ആശയവിനിമയവും താൽക്കാലികമായി നിർത്തിവെച്ചതായി തെഹ്റാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.
















© Copyright 2025. All Rights Reserved