ഗുരു ദർശനം ലോകത്തെ അറിയിക്കാൻ ഓരോ മലയാളിയും പ്രതിജ്‌ഞാബദ്ധരാകണമെന്ന് അഡ്വ. ബൈജു തിട്ടാല

24/08/24

ലണ്ടൻ ശ്രീനാരായണ ഗുരു ദർശനം ലോകത്തെ അറിയിക്കാൻ ഓരോ മലയാളിയും പ്രതിജ്‌ഞാബദ്ധർ ആകണമെന്ന് കേംബ്രിജ് മേയർ അഡ്വ ബൈജു തിട്ടാല സേവനം യുകെയുടെ നേതൃത്വത്തിൽ യുകെയിലെ ശിവഗിരി ആശ്രമത്തിൽ നടന്ന ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബൈജു തിട്ടാല. സേവനം യുകെ ചെയർമാൻ ബൈജു പാലയ്ക്കൽ അധ്യക്ഷത വഹിച്ചു. ശാസ്ത്രജ്‌ഞനും കോട്ടയം ഗുരുനാരായണ സേവനികേതൻ ട്രസ്‌റ്റിയുമായ സി.എ.ശിവരാമൻ മുഖ്യപ്രഭാഷണം നടത്തി. ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ഘോഷയാത്രയും നടത്തി.

=========aud==============

യൂണിവേഴ്സ‌ിറ്റി ഒഫ് ലണ്ടൻ റിട്ട. പ്രഫസർ അലക്‌സ് ഗ്യാത്, എസ്‌എൻഡിപി യോഗം ഇൻസ്പെക്‌ടിങ് ഓഫിസർ രവീന്ദ്രൻ എസ്. എഴുമറ്റൂർ, യോഗം ചാലക്കുടി ഖന്നനഗർ ശാഖാ പ്രസിഡന്റ് സുന്ദർലാൽ, ശിവഗിരി ആശ്രമം മാനേജിങ് ട്രസ്‌റ്റി ഡോ. ബിജു പെരിങ്ങത്തറ, സേവനം യുകെ കുടുംബ യുണിറ്റ് കൺവീനർ ഗണേഷ് ശിവൻ തുടങ്ങിയവർ പങ്കെടുത്തു. മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയും, ശിവഗിരി ആശ്രമം യുകെയുടെ പ്രവർത്തനങ്ങളിൽ സമഗ്ര സംഭാവന നൽകിയ ദിനേശ് കക്കലാക്കുടിലിൽ, അനീഷ് അശോകൻ തുടങ്ങിയവരെയും ആദരിച്ചു. സജീഷ് ദാമോദരൻ സ്വാഗതവും കല ജയൻ നന്ദിയും പറഞ്ഞു.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu