ഫുട്ബാളിലെ ഇതിഹാസ താരങ്ങളായ ലയണൽ മെസ്സിയെയും ക്രിസ്റ്റ്യാനോ റൊണാൾഡോയേയും ഒഴിവാക്കി ഫ്രഞ്ച് സൂപ്പർ താരം കരിം ബെൻസേമയുടെ ഡ്രീം ഇലവൻ. മികച്ച താരത്തിനുള്ള ബാലൻ ഡി ഓർ പുരസ്കാരം എട്ട് തവണ നേടിയ മെസ്സിയെയും അഞ്ചുതവണ സ്വന്തമാക്കിയ റൊണാൾഡോയെയും ഒഴിവാക്കിയ ടീമിൽ ബെൻസേമ തനിക്ക് ഇടം നൽകിയിട്ടുമുണ്ട്.
2009 മുതൽ 2021 വരെ ബാഴ്സലോണയിലായിരുന്ന മെസ്സി എന്നും തൻ്റെ എതിരാളിയായിരുന്നെങ്കിൽ റയൽ മാഡ്രിഡിനൊപ്പം നിരവധി കിരീട നേട്ടങ്ങളിൽ തനിക്കൊപ്പമുണ്ടായിരുന്ന റൊണാൾഡോയെ തഴഞ്ഞത് ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ്. സൗദിയിലെ അൽ ഇത്തിഹാദിനായി കളിക്കുന്ന ബെൻസേമ അവരുടെ സോഷ്യൽ മീഡിയ ചാനലിന് നൽകിയ അഭിമുഖത്തിലാണ് സ്വപ്ന ടീമിനെ വെളിപ്പെടുത്തിയത്. സിനദിൻ സിദാനും റൊണാൾഡീഞ്ഞോയും പോശ പോഗ്ബയും ക്ലോഡ് മകലേലെയും വരുമ്പോൾ സെൻ്റർ ബാക്ക് പൊസിഷനിൽ സെർജിയോ റാമോസും പെപയുമാണ്. ലെഫ്റ്റ് ബാക്ക് പൊസിഷനിൽ മാർസലൊയെയും റൈറ്റ്ബാക്കായി ഡാനി ആൽവസിനെയുമാണ് ബെൻസേമ തെരഞ്ഞെടുത്തിരിക്കുന്നത്. ടീമിൻ്റെ വല കാക്കുന്നത് മാനുവൽ ന്യൂയറാണ്.
© Copyright 2023. All Rights Reserved