
ധാക്ക: യുഎസിൽനിന്നു വർഷം തോറും 700,000 ടൺ ഗോതമ്പ് ഇറക്കുമതി ചെയ്യാനുള്ള ധാരണാപത്രത്തിൽ ബംഗ്ലദേശ് ഒപ്പുവച്ചു. ഓഗസ്‌റ്റ് 1 മുതൽ ബംഗ്ലദേശിൽ നിന്നെത്തുന്ന ഉൽപന്നങ്ങൾക്ക് യുഎസ് 35% തീരുവ ചുമത്താനിരിക്കെയാണ് നടപടി. യുഎസിനെ തണുപ്പിക്കാനുള്ള നയതന്ത്ര നീക്കത്തിന്റെ ഭാഗം കൂടിയാണ് പുതിയ കരാർ. യുഎസുമായുള്ള വ്യാപാരക്കമ്മി കുറയ്ക്കാൻ ഈ നീക്കം തുണയാകുമെന്നാണ് കരുതുന്നത്.
യുഎസിലേക്കു വ്യാപകമായി തുണിത്തരങ്ങൾ കയറ്റുമതി ചെയ്യുന്ന ബംഗ്ലദേശിനെ സംബന്ധിച്ചിടത്തോളം വലിയ തോതിലുള്ള തീരുവ കനത്ത തിരിച്ചടിയാകുമായിരുന്നു. റെഡിമെയ്‌ഡ് വസ്ത്രങ്ങളുടെ കയറ്റുമതിയിൽ വൻതോതിൽ ഇടിവുണ്ടായാൽ, നിലവിൽത്തന്നെ വൻ തകർച്ചയെ നേരിടുന്ന ബംഗ്ലദേശ് സമ്പദ്‌വ്യവസ്ഥയ്ക്കു താങ്ങാനാകില്ലെന്നു വിലയിരുത്തലുണ്ടായിരുന്നു. തീരുവ താഴ്ത്തുന്നതു സംബന്ധിച്ചു യുഎസുമായുള്ള ചർച്ചകൾ തുടരുകയാണ്.
















© Copyright 2025. All Rights Reserved