
വെയ്ൻ (യുഎസ്) മിഷിഗൻ സംസ്ഥാനത്തെ വെയ്ൻ നഗരത്തിൽ ക്രോസ്പോയിന്റ് കമ്യൂണിറ്റി ചർച്ചിൽ പ്രാർഥന നടക്കുന്നതിനിടെ അക്രമി നടത്തിയ വെടിവയ്പിൽ ഒരാൾക്കു പരുക്കേറ്റു. സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റ് അക്രമി കൊല്ലപ്പെട്ടു. പള്ളിക്കുള്ളിൽ നൂറ്റൻപതോളം പേർ ഞായറാഴ്ച പ്രാർഥന നടത്തുന്നതിനിടെയാണ് ബ്രയാൻ ആന്റണി ബ്രൗണിങ് (31) എന്നയാൾ അക്രമം നടത്തിയത്. സുരക്ഷാ ഉദ്യോഗസ്ഥനു നേരെ വെടിവച്ച ഇയാളെ പള്ളിയിലേക്കു വന്ന ഒരാൾ വാഹനം ഇടിച്ചുവീഴ്ത്തി. ഇതിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റു കൊല്ലപ്പെടുകയായിരുന്നു. യുവാവിനു മനോദൗർബല്യമുള്ളതായി സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
















© Copyright 2025. All Rights Reserved