
ലോകമെമ്പാടുമുള്ള മലയാളികളെ ഒന്നിപ്പിച്ചുകൊണ്ട് വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ വുമൺസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ 'മദേഴ്‌സ് ഡേ, ഫാദേഴ്‌സ് ഡേ' സംയുക്ത ആഘോഷം സംഘടിപ്പിച്ചു. 2026 ജൂൺ 26 വെള്ളിയാഴ്ച ഇന്ത്യൻ സമയം രാത്രി 8:30-ന് സൂം പ്ലാറ്റ്‌ഫോമിലൂടെ നടന്ന വെർച്വൽ കുടുംബസംഗമത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 96-ഓളം അംഗങ്ങൾ പങ്കുചേർന്നു.
ഗ്ലോബൽ വുമൺസ് ഫോറം കോർഡിനേറ്റർ ശ്രീമതി വല്ലി ജോസ് സ്വാഗതം ആശംസിച്ച ചടങ്ങിൽ, മാതാപിതാക്കളുടെ ത്യാഗത്തെയും കുടുംബബന്ധങ്ങളുടെ മഹത്വത്തെയും കുറിച്ച് പ്രമുഖർ സംസാരിച്ചു.
മുൻ കേരള ഡി.ജി.പി. ഡോ. അലക്സാണ്ടർ ജേക്കബ് I P S ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു. കുടുംബമൂല്യങ്ങൾ കാത്തുസൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയും മാതാപിതാക്കളുടെ നിസ്വാർത്ഥമായ ത്യാഗവും ഊന്നിപ്പറഞ്ഞുകൊണ്ടുള്ള അദ്ദേഹത്തിന്റെ സന്ദേശം ഏവരിലും ഹൃദയസ്പർശിയായി.
തിരുവനന്തപുരം ഡെപ്യൂട്ടി മേയർ ശ്രീമതി ആശാ നാഥ് ആയിരുന്നു ചടങ്ങിലെ മറ്റൊരു പ്രധാന അതിഥി. ഔദ്യോഗിക തിരക്കുകളും ശാരീരിക ബുദ്ധിമുട്ടുകളും മാറ്റിവെച്ച് പരിപാടിയിൽ പങ്കെടുത്ത അവർ അംഗങ്ങൾക്ക് ഊഷ്മളമായ മാതൃദിന സന്ദേശം നൽകി.
സംഘടനയുടെ പ്രമുഖ നേതാക്കൾ വുമൺസ് ഫോറത്തിന്റെ ഈ മാതൃകാപരമായ സംരംഭത്തെ അഭിനന്ദിച്ചു. ചടങ്ങിൽ
ആശംസകൾ അർപ്പിച്ചു:
പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകനും സ്റ്റേജ് പെർഫോർമറുമായ ശ്രീ. അൻസാർ ഇസ്മായിൽ അവതരിപ്പിച്ച സംഗീതവിരുന്ന് ഈ കുടുംബ സായാഹ്നത്തെ കൂടുതൽ വർണ്ണാഭമാക്കി. അദ്ദേഹത്തിന്റെ ഹൃദയഹാരിയായ ഗാനങ്ങൾക്ക് മികച്ച പ്രതികരണമാണ് സദസ്സിൽ നിന്നും ലഭിച്ചത്.
പരിപാടിയുടെ ആരംഭം മുതൽ സമാപനം വരെ അവതാരകരായി എത്തിയ ഷെറിൻ, ഷർമി എന്നിവർ മികച്ച രീതിയിലാണ് ചടങ്ങ് ഏകോപിപ്പിച്ചത്. യാതൊരു സാങ്കേതിക തടസ്സങ്ങളുമില്ലാതെ സൂം പ്ലാറ്റ്‌ഫോം നിയന്ത്രിക്കാൻ ശ്രീ. ഷിജോ തയ്യിൽ, ശ്രീമതി റുഷാര, ശ്രീമതി മേരി ജോസഫ് എന്നിവരുടെ സാങ്കേതിക മികവിന് സാധിച്ചു.
WMF അമേരിക്ക റീജിയൻ പ്രതിനിധി ശ്രീ. ബിനോൾ ചടങ്ങിന് നന്ദി രേഖപ്പെടുത്തി. ലോകമെമ്പാടുമുള്ള മലയാളികൾക്കിടയിൽ കുടുംബബന്ധങ്ങളുടെ മൂല്യവും മാതാപിതാക്കളോടുള്ള ആദരവും കൂടുതൽ ശക്തിപ്പെടുത്താൻ ഈ കുടുംബ സായാഹ്നത്തിന് സാധിച്ചുവെന്ന വിലയിരുത്തലോടെയാണ് പരിപാടി സമാപിച്ചത്.
















© Copyright 2025. All Rights Reserved