സിപിഐഎമ്മും കോൺഗ്രസും ലീഗുകാരുമാണ് ഹമാസ് അനുകൂലികളെ കേരളത്തിൽ ഇളക്കിവിടുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ..

16/10/23

സിപിഐഎമ്മും രമേശ് ചെന്നിത്തലയും സതീശനുമടക്കമുള്ള കോൺഗ്രസ് നേതാക്കളും ലീഗുകാരുമാണ് ഹമാസ് അനുകൂലികളെ കേരളത്തിൽ ഇളക്കിവിടുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഇത് ഇസ്രായേലിനോടുള്ള വിരോധം കാരണമെന്നു കരുതാനാവില്ല. ഉള്ളിലെ ഇന്ത്യാ വിരോധമാണ് നുരഞ്ഞു പൊന്തുന്നത്. പിന്നെ ഹിന്ദുക്കളോടും കൃസ്ത്യാനികളോടുമുള്ള തീരാ പകയുമെന്നും സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു. ഇന്ത്യ എന്നും ഭീകരതയ്ക്കെതിരെ. ഇസ്രായേലിനൊപ്പം. കമ്യൂണിസ്റ്റുകളും കേരളത്തിലെ കോൺഗ്രസുകാരും ലീഗും ഹമാസിനൊപ്പം ഭീകരവാദികളോടൊപ്പമെന്നും കെ സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിക്കുന്നു. അതേസമയം ഇസ്രയേലിലെ ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരാനുള്ള പദ്ധതി പരിഗണിച്ചുവരുകയാണെന്നാണ് കേന്ദ്രം അറിയിക്കുന്നതെങ്കിലും ഇക്കാര്യത്തിൽ കൂടുതൽ വിവരങ്ങൾ ഇതുവരെ അധികൃതർ പുറത്തുവിട്ടിട്ടില്ല. ഇന്ത്യക്കാരുടെ സുരക്ഷ സംബന്ധിച്ച് ഇരുരാജ്യങ്ങളിലെയും നേതാക്കൾ നടത്തിയ ചർച്ചയിൽ വിഷയമായിരുന്നു.

ഇസ്രയേലിന് പുറമെ പലസ്തീനും ഇന്ത്യക്കാരുണ്ട്. രണ്ടു രാജ്യങ്ങളിലെയും ഇന്ത്യൻപൗരമാരെയും ഇന്ത്യൻ വംശജരെയും ഒഴിപ്പിക്കുന്നതിനുള്ള നടപടി എത്രയും വേഗം സ്വീകരിക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്. എന്നാൽ, ഈജിപ്തിലേക്കുള്ള വഴി ഉൾപ്പെടെ അടഞ്ഞതോടെ ഒഴിപ്പിക്കൽ എളുപ്പമല്ലെന്നാണ് ഇസ്രയേലിലെ ഇന്ത്യൻ എംബസി അധികൃതർ അറിയിക്കുന്നത്. 

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu