
അരുണാചൽ പ്രദേശിലെ ഗ്ലാവ് തടാകത്തെ ഇന്ത്യയുടെ 101-ാമത് റാംസർ സൈറ്റായി പ്രഖ്യാപിച്ചു. കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന വകുപ്പ് മന്ത്രി ഭൂപേന്ദർ യാദവാണ് ഇക്കാര്യം അറിയിച്ചത്. അരുണാചൽ പ്രദേശിൽ നിന്നുള്ള ആദ്യത്തെ റാംസർ സൈറ്റാണിത്. ജൈവവൈവിധ്യ സംരക്ഷണത്തിലും കാലാവസ്ഥാ സുരക്ഷയിലും ഈ പ്രഖ്യാപനം ഒരു നാഴികക്കല്ലാണെന്ന് മന്ത്രി പറഞ്ഞു. കിഴക്കൻ ഹിമാലയത്തിലെ കംലാങ് കടുവാ സങ്കേതത്തിനും വന്യജീവി സങ്കേതത്തിനും ഉള്ളിലായി സ്ഥിതി ചെയ്യുന്ന ഈ ശുദ്ധജല തടാകം വലിയൊരു ജൈവവൈവിധ്യ കേന്ദ്രമാണ്.
തടാകത്തിന് ചുറ്റുമുള്ള പ്രദേശത്ത് 150-ലധികം ഇനം മരങ്ങളും 49 ഇനം ഓർക്കിഡുകളും കണ്ടെത്തിയിട്ടുണ്ട്. 2014-ൽ രാജ്യത്ത് വെറും 26 റാംസർ സൈറ്റുകൾ മാത്രമാണുണ്ടായിരുന്നതെന്നും ഇപ്പോൾ അത് 101 ആയി ഉയർന്നുവെന്നും ഇത് പരിസ്ഥിതി സംരക്ഷണത്തോടുള്ള സർക്കാരിന്റെ പ്രതിബദ്ധതയാണ് കാണിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തണ്ണീർത്തട സംരക്ഷണത്തിൽ ഇന്ത്യ ആഗോള തലത്തിൽ തന്നെ മാതൃകയായി മാറുകയാണെന്നും ഈ നേട്ടം അമൂല്യമായ ആവാസവ്യവസ്ഥകളെ സംരക്ഷിക്കാനുള്ള ശ്രമങ്ങൾക്ക് ഊർജ്ജം പകരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















© Copyright 2025. All Rights Reserved